News n Views

‘പൊലീസ് തെളിവുകള്‍ കെട്ടിച്ചമച്ചതല്ല’;അലന്റെയും താഹയുടെയും മാവോയിസ്റ്റ് ബന്ധം സ്ഥിരീകരിച്ച് സിപിഎം

THE CUE

കോഴിക്കോട് പന്തീരാങ്കാവില്‍ നിന്ന് യുഎപിഎ ചുമത്തി അറസ്റ്റിലായ അലന്‍ ഷുഹൈബിനും താഹ ഫൈസലിനും മാവോയിസ്റ്റ് ബന്ധം സ്ഥിരീകരിച്ച് സിപിഎം. ഇരുവര്‍ക്കും മാവോയിസ്റ്റ് ബന്ധം ഉണ്ടെന്നതിന് വ്യക്തമായ തെളിവുണ്ട്. വിശദീകരണയോഗത്തിലാണ് സിപിഎം ജില്ലാ നേതൃത്വം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

തെളിവുകള്‍ പൊലീസ് സൃഷ്ടിച്ചതല്ലെന്ന് ജില്ലാ കമ്മിറ്റിയംഗം പി കെ പ്രേംനാഥ് വിശദീകരണയോഗത്തില്‍ അറിയിച്ചു. സ്താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചത് പൊലീസ് ഭീഷണിപ്പെടുത്തിയിട്ടല്ല. സിപിഎം പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് വീടുകളില്‍ റെയ്ഡ് നടത്തിയത്. മാവേയിസ്റ്റ് ബന്ധത്തിന് തെളിവായുള്ള രേഖകളും പിടിച്ചെടുത്തിട്ടുണ്ടെന്നും പ്രേംനാഥ് വിശദീകരിച്ചു.

തെറ്റുകള്‍ പിണറായിക്കും ശരി തനിക്കുമെന്നതാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെതെന്നും പ്രേംനാഥ് കുറ്റപ്പെടുത്തി. രാജന്‍ കേസില്‍ അനീതി കാട്ടിയ പാര്‍ട്ടിയാണ് സിപിഐ. അവര്‍ക്ക് പിണറായി വിജയനെ വിമര്‍ശിക്കാന്‍ അര്‍ഹതയില്ലെന്നും പ്രേംനാഥ് പറഞ്ഞു.

അലനും താഹയും സിപിഎം പ്രവര്‍ത്തകരല്ലെന്നും മാവേയിസ്റ്റുകളാണെന്നും അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ഇരുവരെയും യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതില്‍ കോഴിക്കോട് ജില്ലയിലെ സിപിഎം നേതൃത്വം തന്നെ നേരത്തെ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT