പൗരത്വഭേദഗതി നിയമത്തിനെതിരെ ഒറ്റപക്ഷം; മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും കൈകോര്‍ത്ത് പ്രക്ഷോഭത്തിന്

പൗരത്വഭേദഗതി നിയമത്തിനെതിരെ ഒറ്റപക്ഷം; മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും കൈകോര്‍ത്ത് പ്രക്ഷോഭത്തിന്

Published on

പൗരത്വഭേദഗതി നിയമത്തിനെതിരെ യോജിച്ച പ്രക്ഷോഭവുമായി യുഡിഎഫും എല്‍ഡിഎഫും. ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സത്യഗ്രഹസമരം നടത്തും. മന്ത്രിമാരും കക്ഷിനേതാക്കളും ഡിസംബര്‍ 16ന് തിരുവനന്തപുരത്ത് നടത്തുന്ന സത്യഗ്രഹ സമരത്തില്‍ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

രാജ്യത്തിന്റെ നിലനില്‍പ്പിന് ഭരണഘടനയും അതിന്റെ മൂല്യങ്ങളും സംരക്ഷിക്കപ്പെടണം. അതിനായുള്ള കേരളത്തിന്റെ ഒറ്റക്കെട്ടായ ശബ്ദമാണ് യോജിച്ച പ്രക്ഷോഭവേദിയില്‍ ഉയരുക.

മുഖ്യമന്ത്രി

പാര്‍ലമെന്റിന്റെ ഇരു സഭകളിലും സംഘപരിവാര്‍ അജണ്ടയ്ക്കു വിധേയമായി എന്‍ഡിഎ സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭത്തിനും ജനരോഷത്തിനും കാരണമായിരിക്കുകയാണ്. മതത്തിന്റെ പേരില്‍ പൗരന്‍മാരെ വേര്‍തിരിച്ച് വ്യത്യസ്ത തട്ടുകളിലാക്കുന്ന സമീപനത്തിന് വിശ്വാസയോഗ്യമായ ഒരു ന്യായീകരണവും നിരത്താന്‍ കേന്ദ്ര ഗവണ്‍മെന്റോ അതിനെ നയിക്കുന്ന രാഷ്ട്രീയ നേതൃത്വമോ തയ്യാറായിട്ടില്ല. വിമര്‍ശനങ്ങള്‍ക്ക് മറുപടിയില്ല. ജനങ്ങള്‍ക്കിടയില്‍ വലിയതോതില്‍ ആശങ്ക പടരുന്നു. ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും നടപ്പാക്കാനാവാത്തതാണെന്നും കേരളം വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയുടെയും മതനിരപേക്ഷതയുടെയും മൂല്യങ്ങളെ കശാപ്പു ചെയ്യുന്ന പൗരത്വ ഭേദഗതി നിയമം ജനങ്ങളില്‍ കടുത്ത ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് കേരളം ഒറ്റക്കെട്ടായി പ്രതികരണത്തിലേക്ക് നീങ്ങുന്നത്. ഈ പ്രക്ഷോഭത്തോടും അതുയര്‍ത്തുന്ന മുദ്രാവാക്യത്തോടും മുഴുവന്‍ ജനവിഭാഗങ്ങളുടെയും സഹകരണമുണ്ടാകണം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.

പൗരത്വഭേദഗതി നിയമത്തിനെതിരെ ഒറ്റപക്ഷം; മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും കൈകോര്‍ത്ത് പ്രക്ഷോഭത്തിന്
റേപ് ഇന്‍ ഇന്ത്യ പരാമര്‍ശം: ‘മാപ്പ് ഞാന്‍ പറയില്ല’; ക്ഷമചോദിക്കേണ്ടത് മോഡിയെന്ന് രാഹുല്‍ ഗാന്ധി

ബില്ലിനെ സമരം ചെയ്യാനും നിയമപോരാട്ടം നടത്താനും മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

സമാനചിന്താഗതിക്കാരായ എല്ലാവരെയും അണിനിരത്തി വർഗീയ ബില്ലിനെതിരെ നിയമപരമായി പോരാടും.സാധ്യമായ എല്ലാവേദികളിലും പൗരത്വബില്ലിനെതിരെ പ്രക്ഷോഭം തുടരും

രമേശ് ചെന്നിത്തല

പൗരത്വഭേദഗതി നിയമത്തിനെതിരെ ഒറ്റപക്ഷം; മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും കൈകോര്‍ത്ത് പ്രക്ഷോഭത്തിന്
പൗരത്വഭേദഗതി നിയമം: നിയമസാധുത ചോദ്യം ചെയ്യുന്ന ഹര്‍ജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീം കോടതി

സാംസ്‌കാരിക-കലാ-സാഹിത്യ മേഖലകളിലെ പ്രമുഖര്‍ ഉള്‍പ്പെടെ സത്യഗ്രഹത്തെ അഭിസംബോധന ചെയ്യും. ജനാധിപത്യ സംരക്ഷണത്തിനായി വിവിധ രാഷ്ട്രീയ പാര്‍ടികളിലും സംഘടനകളിലും പെട്ടവര്‍ അഭിവാദ്യം അര്‍പ്പിക്കും. നവോത്ഥാന സമിതിയുടെ പ്രവര്‍ത്തകരും സമരത്തില്‍ പങ്കാളികളാകും. രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ രാവിലെ 10 മണിക്ക് സത്യഗ്രഹം ആരംഭിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പൗരത്വഭേദഗതി നിയമത്തിനെതിരെ ഒറ്റപക്ഷം; മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും കൈകോര്‍ത്ത് പ്രക്ഷോഭത്തിന്
പൗരത്വബില്‍:‘അനുസരിക്കാന്‍ പറ്റില്ലെങ്കില്‍ ഭരണമൊഴിയണം’;മുഖ്യമന്ത്രി പറയുന്നത് ഗാലറിയിലെ കൈയ്യടിക്ക് വേണ്ടിയെന്ന് വി മുരളീധരന്‍ 

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in