Afghanistan

എന്തിനായിരുന്നു അഫ്ഗാനില്‍ ഇക്കാലമത്രയും പണം ചെലവിട്ടതും രക്തച്ചൊരിച്ചില്‍ ഉണ്ടായതും; ഈ പരാജയം മനസിലാകുന്നില്ല, ആഞ്ജലീന ജോളി

അഫ്ഗാനിസ്ഥാനില്‍ ഭരണം താലിബാന്‍ ഏറ്റെടുത്തതിന് പിന്നാലെ അമേരിക്കക്കെതിരെ വിമര്‍ശനവുമായി ഹോളിവുഡ് നടി ആഞ്ജലീന ജോളി. പേരെടുത്തു പറയാതെയാണ് ആഞ്ജലീന ജോളി വിമര്‍ശനം ഉന്നയിച്ചത്. അഫ്ഗാന്‍ ജനതയ്ക്ക് വേണ്ടി ആഞ്ജലീന തുടങ്ങിയ ഇന്‍സ്റ്റഗ്രാം പേജിലായിരുന്നു പരോക്ഷ വിമര്‍ശനം.

''എന്തിനായിരുന്നു ഇക്കാലമത്രയും സമയവും, പണവും ചെലവിട്ടത്. രക്തച്ചൊരിച്ചിലുണ്ടായത്. ഇതിനുവേണ്ടിയായിരുന്നോ ഈ പരാജയം മനസിലാക്കാനേ കഴിയുന്നില്ല,'' ആഞ്ജലീന ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിടുന്നവര്‍ക്ക് വേണ്ടി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയതിന് പിന്നാലെയാണ് ആഞ്ജലീനയുടെ പ്രതികരണം.

അഫ്ഗാന്‍ ജനതയ്ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കാനുള്ള അവകാശം പോലും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. അവരുടെ ശബ്ദമാകാന്‍ ഈ അക്കൗണ്ടുണ്ടാകും. പ്രതിജ്ഞാബദ്ധരായ ചിലരെ പോലെ പാതിവഴിയില്‍ ഇട്ടിട്ട് പോകില്ല. നിങ്ങളും അവസാനം വരെ കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

SCROLL FOR NEXT