News n Views

യോഗയിലേര്‍പ്പെട്ടവരുടെ മേല്‍ ട്രക്ക് പാഞ്ഞുകയറി ; 6 പേര്‍ക്ക് ദാരുണാന്ത്യം  

THE CUE

റോഡരികില്‍ യോഗയിലേര്‍പ്പെട്ട 6 പേര്‍ പിക്ക് അപ്പ് ട്രക്ക് ഇടിച്ച് മരിച്ചു. രാജസ്ഥാനിലെ ഭരത്പൂരിലാണ് സംഭവം. മഖന്‍ നാഗര്‍, ഹരിശങ്കര്‍ തമോലി, പ്രേംചന്ദ് ബാഘേല, രഘുവര്‍ ബാഘേല, നിരോടി സൈനി ,രാമേശ്വര്‍ എന്നിവരാണ് മരിച്ചത്. രാമേശ്വര്‍ ഒഴികെയുള്ളവര്‍ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രാമേശ്വര്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. മുതിര്‍ന്ന പൗരന്‍മാരുടെ ആറംഗ സംഘം പതിവായി പ്രഭാത സവാരി നടത്താറുണ്ട്. ഇതിന് ശേഷം റോഡരികില്‍ ഒരിടത്തിരുന്ന് യോഗ അഭ്യസിക്കും. ഇത്തരത്തില്‍ യോഗയില്‍ ഏര്‍പ്പെട്ടിരിക്കെ വ്യാഴാഴ്ച രാവിലെ ഒരു പിക്ക് അപ്പ് ട്രക്ക് ഇവരുടെ മേലേക്ക് പാഞ്ഞുകയറുകയായിരുന്നു. ആറില്‍ അഞ്ച് പേരും സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. അപകടമുണ്ടാക്കിയ ട്രക്ക് നിര്‍ത്താതെ പോയെന്നും കുമേര്‍ എഎസ്‌ഐ രാജ്പാല്‍ സിംഗ് പറഞ്ഞു.

സംഭവത്തിന് പിന്നാലെ പ്രദേശവാസികള്‍ രൂക്ഷമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇവര്‍ ഹൈവേ ഉപരോധിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാമെന്ന ജില്ലാ ഭരണകൂടത്തിന്റെ ഉറപ്പിന്‍മേലാണ് ഇവര്‍ പിരിഞ്ഞുപോയത്. മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ആര്‍ബിഎം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വിട്ടുനല്‍കും.

ടൊവിനോ- ജോൺപോൾ ടീം വീണ്ടും; ‘ഗപ്പി‘യുടെ പത്താം വാർഷിക ദിനത്തിൽ ഇരുവരുടെയും റീയൂണിയൻ

'നമുക്കൊരു ജിബ്ബറിഷ് കൊണ്ടുവരാം എന്ന് പ്രിയൻ'; 'ചന്ദ്രലേഖ' ഗാനത്തിന്റെ ഓർമ്മ പങ്കുവെച്ച് ബേണി

പ്രകടനം കൊണ്ട് ഞെട്ടിക്കാൻ ജോജുവും ഉർവശിയും; 'ആശ' സെപ്റ്റംബർ 4 ന്

പൊലീസ്-ഇൻവസ്റ്റിഗേഷൻ സ്റ്റോറി, ലാലേട്ടനൊപ്പം ചെയ്യുന്നത് കൊമേർഷ്യൽ ചിത്രം: ഷാഹി കബീർ

പൊലീസ് യൂണിഫോമിലും സാധാരണക്കാരനായും... രണ്ട് ഷെല്ലിയോ!! പോസ്റ്റർ ഡീകോഡ് ചെയ്ത് സോഷ്യൽ മീഡിയ

SCROLL FOR NEXT