മന്ത്രി ജി സുധാകരന്‍
മന്ത്രി ജി സുധാകരന്‍

‘നാളെ വരൂ’ പ്രയോഗിച്ച ഉദ്യോഗസ്ഥരെ വീട്ടിലിരുത്തി മന്ത്രി; അപേക്ഷകനെ മൂന്ന് ദിവസം നടത്തിച്ച രജിസ്ട്രാര്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ഒറ്റ ദിവസം കൊണ്ട് ചെയ്തുകൊടുക്കേണ്ടിയിരുന്ന സേവനം വൈകിപ്പിക്കുകയും അപേക്ഷകനെ പരിഹസിക്കുകയും ചെയ്ത നാല് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. അപേക്ഷകരോട് അപമര്യാദയായി പെരുമാറിയ കോഴിക്കോട് മുക്കം സബ്‌രജിസ്ട്രാര്‍ ദേവി പ്രസാദ്, സീനിയര്‍ ക്ലര്‍ക്ക് ശിവരാമന്‍ നായര്‍, ക്ലര്‍ക്ക് ടി കെ മോഹന്‍ദാസ്, ഓഫീസ് അറ്റന്‍ഡന്റ് പി ബി രജീഷ എന്നീ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്‌തെന്ന് മന്ത്രി ജി സുധാകരന്‍ അറിയിച്ചു.

സേവനത്തിനായി ഓഫീസിലെത്തുന്ന പൊതുജനങ്ങള്‍ക്ക് യാതൊരു സേവനവും നല്‍കാതെ നാളെ വരൂ എന്ന് നിര്‍ദ്ദേശിക്കുകയും പൊതുജനങ്ങള്‍ക്ക് ഗുണമേന്‍മയുള്ള സേവനം കാര്യക്ഷമമായും അഴിമതിരഹിതമായും നല്‍കണമെന്ന രജിസ്‌ട്രേഷന്‍ വകുപ്പിന്റേയും സര്‍ക്കാരിന്റേയും കാഴ്ചപ്പാടിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്ത മുക്കം സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരുടെ പ്രവൃത്തി പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധവും സര്‍ക്കാരിന് അവമതിപ്പുണ്ടാക്കുന്നതുമാണെന്ന് മന്ത്രി വ്യക്തമാക്കി.

മന്ത്രി ജി സുധാകരന്‍
‘എന്തൊരു മണ്ടത്തരം’; ധോണിയെ ഏഴാമതിറക്കിയതിനെ വിമര്‍ശിച്ച് ഗാംഗുലിയും ലക്ഷ്മണും

ജൂണ്‍ 19ന് മധുസൂദനന്‍ എന്നയാള്‍ വിവാഹസര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ചോദിച്ച് മുക്കം സബ് രജിസ്ട്രാര്‍ ഓഫീസില്‍ എത്തിയതിനേത്തുടര്‍ന്നാണ് സംഭവങ്ങള്‍. എളുപ്പത്തില്‍ നല്‍കാവുന്ന സേവനം ജീവനക്കാര്‍ വൈകിപ്പിച്ചു. വിവാഹ സര്‍ട്ടിഫിക്കറ്റ് പുസ്തകം നോക്കി എടുക്കാതെ മറ്റൊരു വിവാഹം കഴിച്ചിട്ട് വന്നാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് മധുസൂദനനെ സബ് രജിസ്ട്രാര്‍ പരിഹസിക്കുകയും ചെയ്തു. തനിക്ക് നേരിടേണ്ടി വന്ന അനുഭവം അപേക്ഷകന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചതോടെ വകുപ്പ് മന്ത്രി ജി സുധാകരന്‍ ഇടപെടുകയായിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണത്തിനായി കോഴിക്കോട് രജിസ്‌ട്രേഷന്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറലിനെ ചുമതലപ്പെടുത്തി. ഒരു ദിവസം കൊണ്ട് നല്‍കാമായിരുന്ന സേവനം മൂന്ന് ദിവസം വൈകിപ്പിച്ചെന്നും ജീവനക്കാര്‍ അപേക്ഷകനോട് അപമര്യാദയായി പെരുമാറിയെന്നും ചൂണ്ടിക്കാണിച്ച് രജിസ്‌ട്രേഷന്‍ ഡിഐജി മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി.

ഓഫീസില്‍ വന്നവരോട് മറ്റൊരു വിവാഹം കഴിച്ചിട്ട് വന്നാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് പറഞ്ഞതടക്കമുള്ള വിഷയങ്ങള്‍ പരിശോധിച്ച് ഈ സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍വീസില്‍ തുടരാന്‍ യോഗ്യരാണോയെന്ന കാര്യം കൂടി പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in