News n Views

ചിന്‍മയാനന്ദ് എസി മുറിയില്‍; പരാതിക്കാരി ജയിലില്‍; പനി ബാധിച്ച മകള്‍ക്ക് ചികിത്സ കിട്ടുന്നില്ലെന്ന് പിതാവ്

THE CUE

പീഡനക്കേസില്‍ അറസ്റ്റിലായ ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രി ചിന്‍മയാനന്ദ് ജയില്‍ കഴിഞ്ഞത് മൂന്ന് ദിവസം മാത്രം. ആശുപത്രിയിലേക്ക് മാറ്റിയതോടെ എസി മുറിയിലായി താമസം. ജയിലില്‍ കഴിയുന്ന പെണ്‍കുട്ടിക്ക് പനിയാണെന്നും ചികിത്സ കിട്ടുന്നില്ലെന്നും പിതാവ് ആരോപിച്ചു. ജാമ്യം കിട്ടുന്നതു വരെ ചിന്‍മയാനന്ദിനെ പോലീസ് ആശുപത്രിയില്‍ കിടത്തുമെന്നും കുടുംബം ആരോപിക്കുന്നു.

ചിന്‍മായന്ദിനെതിരെ മാനഭംഗക്കേസ് ചുമത്താതെ യുപി സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് കേണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആരോപിച്ചു. ചിന്‍മയാന്ദിന്റെ നേതൃത്വത്തില്‍ നടത്തുന്ന സ്ഥാപനത്തിലെ നിയമവിദ്യാര്‍ത്ഥിയാണ് പരാതിക്കാരി. ഹോസ്റ്റിലിലെ കുളിമുറിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പീഡിനിപ്പിച്ചുവെന്നാണ് പരാതി. ഒരു വര്‍ഷത്തോളം പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്.

കേസില്‍ ലൈംഗികാതിക്രമം, ഭീഷണി എന്നീ കുറ്റങ്ങളാണ് ചിന്‍മയാനന്ദിനെതിരെ ചുമത്തിയത്. വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി അഞ്ച് കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന ചിന്‍മയാനന്ദിന്റെ പരാതിയിലാണ് പെണ്‍കുട്ടിയെ ജയിലിലടച്ചത്.

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

SCROLL FOR NEXT