News n Views

‘2 കിണറുകളില്‍ നിന്നായി 73 കോടി രൂപയുടെ വെള്ളം മോഷ്ടിച്ചു’; 6 പേര്‍ക്കെതിരെ കേസ്

THE CUE

11 വര്‍ഷത്തിനിടെ 2 കിണറുകളില്‍ നിന്നായി 73.18 കോടിയുടെ ഭൂഗര്‍ഭജലം മോഷ്ടിച്ചെന്ന പരാതിയില്‍ മുംബൈയില്‍ 6 പേര്‍ക്കെതിരെ കേസ്. വിവരാവാകാശ പ്രവര്‍ത്തകനായ സുരേഷ് കുമാര്‍ ധോക്കയുടെ പരാതിയില്‍ ആസാദ് മൈദാന്‍ പൊലീസാണ് കേസെടുത്തത്. കല്‍ബാദേവിയെന്ന സ്ഥലത്തെ പാണ്ഡ്യ മാന്‍ഷന്‍ കെട്ടിടത്തോട് ചേര്‍ന്ന് അനധികൃതമായി രണ്ട് കിണറുകള്‍ കുഴിച്ച് ഭൂഗര്‍ഭ ജലം ഊറ്റിയെടുത്ത് വില്‍പ്പന നടത്തിയെന്നാണ് പരാതി.

ഉടമ ത്രിപുരപ്രസാദ് പാണ്ഡ്യ, കമ്പനി ഡയറക്ടര്‍മാരായ പ്രകാശ് പാണ്ഡ്യ, മനോജ് പാണ്ഡ്യ ടാങ്കര്‍ ഓപ്പറേറ്റര്‍മാരായ അരുണ്‍ മിശ്ര,ശ്രാവണ്‍ മിശ്ര, ധീരജ് മിശ്ര എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ബില്‍ഡിംഗ് പ്ലാനില്‍ നടത്തിയ ക്രമക്കേടിലൂടെയാണ് രണ്ട് കിണറുകള്‍ ഉള്‍പ്പെടുത്തിയതെന്ന് പരാതിയില്‍ പറയുന്നു. ഇതിനായി നിയമവിരുദ്ധമായി വൈദ്യുതി കണക്ഷന്‍ നേടി. ഇങ്ങനെ ഓപ്പറേറ്റര്‍മാര്‍ 6.1 ലക്ഷം ടാങ്കര്‍ വെള്ളം ഇവിടെ നിന്ന് ഊറ്റിയെടുത്തു.

2006 മുതല്‍ 2017 വരെയുള്ള കാലയളവില്‍ ഇത്തരത്തില്‍ 73.18 കോടിയുടെ വെള്ളമാണ് വിറ്റഴിച്ചത്. പതിനായിരം ലിറ്റര്‍ ശേഷിയുള്ള ടാങ്കറിന് 1200 രൂപ ഈടാക്കിയായിരുന്നു 11 വര്‍ഷം നീണ്ട കൊള്ളയെന്നും പരാതിക്കാരന്‍ വിശദീകരിക്കുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍, കവര്‍ച്ച, കവര്‍ച്ചയ്ക്കുള്ള ഗൂഢാലോചന,കൃത്രിമ രേഖയുണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകള്‍ ചുമത്തിയാണ് ആരോപണവിധേയര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT