News n Views

നിര്‍ഭയ പ്രതികളുടെ ആരാച്ചാരാകാന്‍ മലയാളിയും; സന്നദ്ധതയറിയിച്ച് 15പേര്‍

THE CUE

ദില്ലി നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ തയ്യാറാണെന്നറിയിച്ച് 15 പേര്‍ തീഹാര്‍ ജയില്‍ അധികൃതര്‍ക്ക് കത്ത് നല്‍കി. ഡിസംബര്‍ 16ന് പ്രതികളെ തൂക്കിലേറ്റുമെന്നാണ് റിപ്പോര്‍ട്ട്. കേരളം, ഛത്തീസ്ഗണ്ഡ്, മഹാരാഷ്ട്ര, ദില്ലി, ഗുരുഗ്രാം എന്നിവിടങ്ങളില്‍ നിന്നാണ് കത്ത് ലഭിച്ചിരിക്കുന്നത്. രണ്ട് പേര്‍ രാജ്യത്തിന് പുറത്ത് നിന്നുള്ളവരാണെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി. അമേരിക്ക, ലണ്ടന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് സന്നദ്ധത അറിയിച്ചിരിക്കുന്നത്.

തീഹാര്‍ ജയിലില്‍ ആരാച്ചാരില്ലാത്തതിനാല്‍ മീററ്റ് ജയിലിലെ ആരാച്ചാരാണ് മുമ്പ് വധശിക്ഷ നടപ്പാക്കിയപ്പോള്‍ എത്തിയത്. പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍, വിനയ് ശര്‍മ്മ, മുകേഷ് സിംഗ് എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. കേസില്‍ ആറ് പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ ജയിലിനുള്ളില്‍ തൂങ്ങി മരിച്ചിരുന്നു. ഒരു പ്രതിക്ക് കുറ്റകൃത്യം ചെയ്യുമ്പോള്‍ പ്രായപൂര്‍ത്തിയായിരുന്നില്ല.

നാലാം പ്രതിയായ അക്ഷയ് താക്കൂര്‍ സുപ്രീംകോടതിയില്‍ വധിശിക്ഷ വിധിയില്‍ പുനപരിശോധന ഹര്‍ജി നല്‍കിയിരുന്നു. മുകേഷ് സിങ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവരുടെ പുനപരിശോധന ഹര്‍ജികള്‍ കോടതി നേരത്തെ തള്ളിയിരുന്നു. വിനയ് ശര്‍മയുടെ ദയാ ഹര്‍ജി രാഷ്ട്രപതിയെ സമീപിച്ചിരുന്നെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT