News n Views

ഇന്ത്യയിലെ 130 കോടി ജനങ്ങളും ആര്‍എസ്എസ്സിന് ഹിന്ദുക്കളെന്ന് മോഹന്‍ ഭാഗവത് 

THE CUE

ഇന്ത്യയിലെ 130 കോടി ജനങ്ങളെയും ഹിന്ദുക്കളായാണ് ആര്‍എസ്എസ് കാണുന്നതെന്ന വാദവുമായി സംഘടനാ മേധാവി മോഹന്‍ ഭാഗവത്. മതത്തിനും ഭാഷയ്ക്കും ആരാധനകള്‍ക്കും ഒക്കെ ഉപരിയായി രാജ്യത്തെ ജനങ്ങളെ മുഴുവന്‍ ഹിന്ദു സമൂഹമായാണ് കാണുന്നതെന്നായിരുന്നു മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം. സംഘം ഹിന്ദുവെന്ന് വിലയിരുത്തുന്നത്, ഇന്ത്യയെ മാതൃരാജ്യമായി കാണുകയും അത്തരത്തില്‍ അതിന്റെ പൈതൃകത്തെ ആരാധിക്കുകയും പ്രകൃതിയെ സ്‌നേഹിക്കുകയും ചെയ്യുന്ന എല്ലാവരെയുമാണ്.

ഭാരതമാതാവിന്റെ മകന്‍ എത് ഭാഷ സംസാരിക്കുന്നവനുമാകട്ടെ ഏത് മതവിശ്വാസിയുമാകട്ടെ ഏതെങ്കിലും ആരാധനാ രീതി പിന്‍തുടരുകയോ ഇല്ലാതിരിക്കുകയോ ചെയ്യുന്നവനാകട്ടെ സംഘത്തിന് ഹിന്ദുവാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു. മുഴുവന്‍ സമൂഹവും നമ്മുടേതാണ്. ഐക്യസമൂഹം കെട്ടിപ്പടുക്കേണ്ടതുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു.

നാനാത്വത്തില്‍ ഏകത്വമെന്നതിനപ്പുറം ഏകത്വത്തിലെ വൈവിധ്യമാണ് ഇന്ത്യയുടെ സവിശേഷത, എല്ലാവരെയും സ്വീകരിക്കുകയും പുരോഗതിയിലേക്ക് നയിക്കുകയും ചെയ്യുന്നതാണ് ആര്‍എസ്എസ് എന്നും അദ്ദേഹം അവകാശപ്പെട്ടു. ഹൈദരാബാദിലെ സറൂണ്‍ നഗര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച വിജയ് സങ്കല്‍പ്പ് ശിബിരം പരിപാടിയിലായിരുന്നു മോഹന്‍ ഭാഗവതിന്റെ വാദങ്ങള്‍.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

SCROLL FOR NEXT