INFO

ആലുവയിൽ ഒരു ദിവസം ചരക്ക് ഇറക്കാം; വിൽപന കണ്ടെയ്ൻമെൻ്റ് സോണിൽ മാത്രം

എറണാകുളം: കണ്ടെയ്ൻമെൻറ് സോണിൽ തുടരുന്ന ആലുവ മാർക്കറ്റിലെ മൊത്തവ്യാപാരികൾക്ക് ആഴ്ചയിലൊരു ദിവസം ചരക്കു ലോറികളിൽ അവശ്യ സാധനങ്ങൾ ഇറക്കാൻ അനുമതി. ഇതിനായി പ്രത്യേക സമയം നിശ്ചയിച്ചു നൽകും. എന്നാൽ വ്യാപാരികൾക്ക് സാധനങ്ങൾ കണ്ടെയ്ൻമെൻറ് സോണിനു പുറത്തേക്ക് വിൽക്കാൻ അനുവാദമില്ല. ആലുവ മുനിസിപ്പാലിറ്റിയിലും കണ്ടെയ്ൻമെൻ്റ് പ്രദേശമായ തൊട്ടടുത്തുള്ള കീഴ്മാട് പഞ്ചായത്തിലും കടകളിൽ സാധനങ്ങൾ എത്തിക്കാം.

മന്ത്രി വി.എസ്.സുനിൽകുമാർ ആലുവ എം എൽ എ അൻവർ സാദത്തും വ്യാപാരി സംഘടനാ പ്രതിനിധികളുമായി നടത്തിയ വീഡിയോ കോൺഫറൻസി ലാ ണ് തീരുമാനം. നിലവിൽ മാർക്കറ്റിൽ ഉള്ള കാലിത്തീറ്റ ഉൾപ്പടെയുള്ള നാശം സംഭവിക്കാൻ സാധ്യതയുള്ള സാധനങ്ങൾ മാറ്റാൻ വ്യാപാരികൾക്ക് 18, 19 തീയതികളിൽ സമയം നൽകി. പുലർച്ചെ അഞ്ചു മുതൽ ഒൻപതു വരെയുള്ള സമയം ഇതിനായി വിനിയോഗിക്കാം.

വ്യാപാരികൾക്ക് ഓൺലൈൻ വഴിയോ ഫോൺ കോൾ വഴിയോ ഓർഡറുകൾ സ്വീകരിച്ച് സാധനങ്ങൾ എത്തിച്ചു കൊടുക്കാം. ഒരു കാരണവശാലും ആലുവ മാർക്കറ്റിലെ സാധനങ്ങൾ കണ്ടെയ്ൻമെൻ്റ് സോണിന് പുറത്ത് വിൽക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി അറിയിച്ചു. രോഗവ്യാപന സാധ്യത തടയുകയാണ് മുഖ്യം. ആലുവ നിലവിൽ നിയന്ത്രണത്തിൽ തുടരുകയാണ്. കച്ചവടക്കാർ സഹകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. ജില്ലാ കളക്ടർ എസ്.സുഹാസ് , റൂറൽ എസ്.പി. കെ. കാർത്തിക് തുടങ്ങിയവർ വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.

നിവിൻ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ' മെയ് 1 മുതൽ തിയറ്ററുകളിൽ

ലുലുവിൽ ചക്ക ഉത്സവം

യുഎഇ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സി.പി റിസ്‌വാന്‍റെ നേതൃത്വത്തില്‍ സെറ്റ് ഗോ ക്രിക്കറ്റ് അക്കാദമി ദുബായില്‍ ആരംഭിച്ചു

'കാതലിൽ മമ്മൂട്ടി ചെയ്ത പോലൊരു ​ഗേ കഥാപാത്രത്തെ അവതരിപ്പിക്കാൻ ബോളിവുഡ് സൂപ്പർതാരങ്ങൾക്ക് ഒരിക്കലും കഴിയില്ല'; വിദ്യ ബാലൻ

'അച്ഛനൊരു പൂവാലൻ ആയിരുന്നിരിക്കണം അല്ലാതെ ഇത്രയും മനോഹരമായി ഒബ്സെർവ് ചെയ്ത് കഥാപാത്രങ്ങളെ എഴുതാൻ സാധിക്കില്ല' ; ധ്യാൻ ശ്രീനിവാസൻ

SCROLL FOR NEXT