'കാതലിൽ മമ്മൂട്ടി ചെയ്ത പോലൊരു ​ഗേ കഥാപാത്രത്തെ അവതരിപ്പിക്കാൻ ബോളിവുഡ് സൂപ്പർതാരങ്ങൾക്ക് ഒരിക്കലും കഴിയില്ല'; വിദ്യ ബാലൻ

'കാതലിൽ മമ്മൂട്ടി ചെയ്ത പോലൊരു ​ഗേ കഥാപാത്രത്തെ അവതരിപ്പിക്കാൻ ബോളിവുഡ് സൂപ്പർതാരങ്ങൾക്ക് ഒരിക്കലും കഴിയില്ല'; വിദ്യ ബാലൻ

കാതലിൽ മമ്മൂട്ടി ചെയ്ത സ്വവർഗ്ഗാനുരാഗിയായ കഥാപാത്രത്തെ ബോളിവുഡ് സൂപ്പർതാരങ്ങൾക്കൊന്നും ഒരിക്കലും അവതരിപ്പിക്കാൻ കഴിയില്ലെന്ന് നടി വിദ്യ ബാലൻ. മലയാളത്തിലെ ഏറ്റവും വലിയ സൂപ്പർ സ്റ്റാറാണ് ഒരു ​ഗേ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആ കമ്മ്യൂണിറ്റിക്ക് ഇതിനെക്കാൾ മികച്ച രീതിയിലൊരു സ്വീകാര്യതയും പിന്തുണയും ലഭിക്കാനില്ലെന്ന് ഞാൻ കരുതുന്നു. നിർഭാഗ്യവശാൽ, കാതൽ പോലൊരു സിനിമ ചെയ്യാൻ നമ്മുടെ ഹിന്ദി സിനിമാ നടന്മാർക്കൊന്നും കഴിയുമെന്ന് ഞാൻ കരുതുന്നില്ല. ഇവിടെ ഒരു നായകനെ സൃഷ്ടിക്കുന്നതിന് ഒരു പ്രോട്ടോടെെപ്പ് ഉണ്ടെന്നും ഇവിടുത്തെ താരങ്ങൾ അതിൽ കുടങ്ങിക്കിടക്കുകയാണ് എന്നും അതുകൊണ്ട് കാതൽ പോലൊരു സിനിമ ഇവിടുത്തെ സൂപ്പർ സ്റ്റാറുകൾ ചെയ്യുക എന്നത് അസാധ്യമാണെന്നാണ് താൻ കരുതുന്നതെന്നും വിദ്യ ബാലൻ അൺഫിൽട്ടർഡ് ബൈ സംദീഷിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

വിദ്യ ബാലൻ പറഞ്ഞത്:

ലാലേട്ടന്റെ സിനിമകളാണ് ഞാൻ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളത്. കാരണം അദ്ദേഹം സിനിമകളിൽ ചെയ്തു വച്ചിട്ടുള്ള തമാശകളാണ് അതിന് കാരണം. പക്ഷേ എനിക്ക് മമ്മൂക്കയെ വലിയ ഇഷ്ടമാണ്. അടുത്തിടെ ഞാൻ അദ്ദേഹത്തിന്റെ കാതൽ എന്ന ചിത്രം കണ്ടു. അദ്ദേഹം ആ സിനിമയിൽ വളരെ മനോഹരമായിരുന്നു. സിനിമ കണ്ടതിന് ശേഷം ഞാൻ ദുൽഖറിന് മെസേജ് അയച്ചു. ദയവായി നിങ്ങളുടെ അച്ഛനോട് എന്റെ ഈ മെസേജ് അറിയിക്കണം എന്ന്. അദ്ദേഹം ആ സിനിമയിൽ അഭിനയിക്കുക മാത്രമല്ല ചെയ്തത് അദ്ദേഹം തന്നെയാണ് ആ സിനിമ നിർമിച്ചിരിക്കുന്നതും. മലയാളത്തിലെ ഏറ്റവും വലിയ സൂപ്പർ സ്റ്റാറാണ് ഒരു ​ഗേ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആ കമ്മ്യൂണിറ്റിക്ക് ഇതിനെക്കാൾ മികച്ച രീതിയിലൊരു സ്വീകാര്യതയും പിന്തുണയും ലഭിക്കാനില്ലെന്ന് ഞാൻ കരുതുന്നു. നിർഭാഗ്യവശാൽ, കാതൽ പോലൊരു സിനിമ ചെയ്യാൻ നമ്മുടെ ഹിന്ദി സിനിമാ നടന്മാർക്കൊന്നും കഴിയുമെന്ന് ഞാൻ കരുതുന്നില്ല. പുരുഷ അഭിനേതാക്കളെ മാത്രമാണ് ഞാൻ ഉദ്ദേശിക്കുന്നത്. കാരണം ഒരു ഫീമെയിൽ ഹീറോയെ സൃഷ്ടിക്കുന്നതിന് ഫോർമുലകളില്ല. പക്ഷേ ഒരു പുരുഷ നായകനെ സംബന്ധിച്ചിടത്തോളം, അവർക്ക് ഇതിനകം ഒരു പ്രോട്ടോടൈപ്പ് ഉണ്ട് , അതിനാൽ അവർ സ്റ്റക്കാണ്. മമ്മൂട്ടിയും മോഹൻലാലും മലയാളത്തിലെ വലിയ സൂപ്പർ സ്റ്റാറുകളാണ്. അതുകൊണ്ടാണ് ഞാൻ ചിന്തിക്കുന്നത് ഇവിടെ ഇത് സംഭവിക്കാൻ വളരെ ബുദ്ധിമുട്ടാണ്. അസാധ്യമാണെന്ന് തോന്നുന്നു. ഇനി സംഭവിക്കുകയാണെങ്കിൽ, വളരെ നല്ല കാര്യമാണ്.

സ്വവർഗ്ഗാനുരാഗിയായി അഭിനയിക്കുന്ന താരങ്ങളെ ഹിന്ദി പ്രേക്ഷകർ സ്വീകരിക്കുന്നത് കുറവാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ എന്ന ചോദ്യത്തിനും, വിദ്യ ബാലൻ പ്രതികരിച്ചു, “കേരളത്തിൽ കൂടുതൽ സാക്ഷരതയുള്ള പ്രേക്ഷകരാണ് വലിയ മാറ്റമുണ്ടാക്കുന്നതെന്ന് നമ്മൾ അംഗീകരിക്കണം. ഏറ്റവും താഴെയുള്ള പൊതുവിഭാഗത്തെക്കുറിച്ച് നമ്മൾ പറയുമ്പോൾ, അത് കേരളത്തിൽ വളരെ വ്യത്യസ്തമാണ്.

അദ്ദേഹം ഇത് ചെയ്തതു എന്നത് വലിയൊരു കാര്യം തന്നെയാണ് പക്ഷേ കേരളത്തിൽ താരതമ്യേന അത് അൽപ്പം എളുപ്പമാണ്. ഇതുപോലെയുള്ള കാര്യങ്ങളിൽ അവർ കുറച്ചു കൂടി ഓപ്പണാണ്. അവർ അവരുടെ അഭിനേതാക്കളെ ബഹുമാനിക്കുന്നു, പ്രത്യേകിച്ച് അവരുടെ പുരുഷ സൂപ്പർസ്റ്റാറുകളെ ആരാധിക്കുന്നുണ്ട്, അതുകൊണ്ട് തന്നെ അദ്ദേഹം മുന്നോട്ട് പോയി ഇത് ചെയ്തു എന്നതാണ് കൂടുതൽ സ്വീകാര്യതയെന്ന് ഞാൻ കരുതുന്നു. അദ്ദേഹം വളരെ സെക്വയറായ ആക്ടറാണ്.

Related Stories

No stories found.
logo
The Cue
www.thecue.in