Health and Wellness

കിടക്കയില്‍ മുള്ളികള്‍ക്കുമുണ്ട് ഒരു ദിവസം 

THE CUE

കിടക്കയില്‍ മൂത്രമൊഴിച്ചതിന്റെ പേരില്‍ രക്ഷിതാക്കളുടെ പിച്ച് കിട്ടുന്നത് മാത്രമല്ല, ജീവിതകാലം മുഴുവന്‍ പഴി കേള്‍ക്കേണ്ടിയും വരും. അവര്‍ക്ക് അഭിമാനത്തോടെ പറയാം.. ഇന്ന് ഞങ്ങളുടെ ദിവസമാണെന്ന്. അതെ മെയ് 28 കിടക്കയില്‍ മുള്ളികളുടെ ദിവസമാണ്.

2015ലാണ് വേള്‍ഡ് ബെഡ് വെറ്റിംഗ് ഡേ തുടങ്ങിയത്. ഇന്റര്‍ നാഷണല്‍ ക്വണ്ടിനെന്‍സ് സൊസൈറ്റിയും യൂറോപ്യന്‍ സൊസൈറ്റി ഫോര്‍ പീഡിയാട്രിക് യൂറോളജിയും ചേര്‍ന്നാണ് വേള്‍ഡ് ബെഡ് വെറ്റിംഗ് ഡേ ആരംഭിച്ചത്. ഉറക്കത്തില്‍ മൂത്രമൊഴിക്കുന്നതിനെക്കുറിച്ചുള്ള ബോധവത്കരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ടൈം ടു ടേക്ക് ആക്ഷന്‍ എന്നതാണ് ഈ വര്‍ഷത്തെ തീം.

അഞ്ച് വയസ്സുവരെയുള്ള കുട്ടികളില്‍ പൊതുവായി കാണുന്നതാണ് കിടക്കയില്‍ മൂത്രമൊഴിക്കുകയെന്നത്. പത്ത് ശതമാനം വരെ കുട്ടികളില്‍ ഏഴ് വയസ്സുവരെ ഇത് നീണ്ടേക്കാം. ഉറക്കത്തില്‍ മൂത്രമൊഴിക്കുന്നതിന് ശാസ്ത്രീയമായി ചില കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഗാഢനിദ്രയിലാകുമ്പോള്‍ മൂത്രമൊഴിക്കണമെന്നത് തിരിച്ചറിയാന്‍ കഴിയാതാവുന്നതോ രാത്രിയില്‍ കൂടുതലായി മൂത്രം ഉത്പാദിപ്പിക്കപ്പെടുന്നതോ മൂത്രസഞ്ചിയുടെ സംഭരണശേഷി കുറയുന്നതോ ആയിരിക്കും കാരണം. ഇതിന് മാനസിക പ്രശ്‌നങ്ങളുമായി ബന്ധമില്ലെന്നാണ്് വിദഗ്ധര്‍ പറയുന്നത്.

കിടക്കയില്‍ മൂത്രമൊഴിക്കുന്ന കുട്ടികളെ പഴിക്കുന്നതും കളിയാക്കുന്നതും അവരില്‍ മാനസിക പ്രയാസങ്ങളുണ്ടാക്കിയേക്കുമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് തരുന്നു. കുട്ടികളുടെ തെറ്റല്ലെന്ന് പറഞ്ഞ് കൊടുക്കേണ്ടത് രക്ഷിതാക്കളാണ്. ഇത്തരമൊരു ദിവസം ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതും അത് തന്നെയാണ്, വിഷയം ചര്‍ച്ച ചെയ്യപ്പെടണം. രക്ഷിതാക്കളും ഡോക്ടര്‍മാരും ഇതിനെക്കുറിച്ച് ബോധമുള്ളവരാകണം.

രാത്രിയില്‍ മൂത്രമൊഴിക്കുന്ന കുട്ടികളെ കിടക്കുന്നതിന് മുമ്പ് നിര്‍ബന്ധമായും ടോയ്‌ലെറ്റില്‍ വിടണം. ഇടവേളകളില്‍ മൂത്രമൊഴിപ്പിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. രാത്രിയില്‍ വെള്ളം കുറച്ച് മാത്രം നല്‍കുക, പത്ത് വയസ്സിന് ശേഷവും തുടരുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണിക്കാം.

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

SCROLL FOR NEXT