മാസ്സ് ആക്ഷന്‍ ചിത്രം 'വരവ്'; വേള്‍ഡ് വൈഡ് റിലീസ് ജൂലൈ 16 ന്

മാസ്സ് ആക്ഷന്‍ ചിത്രം 'വരവ്'; വേള്‍ഡ് വൈഡ് റിലീസ് ജൂലൈ 16 ന്
Published on

ജോജു ജോർജ് – ഷാജി കൈലാസ് ചിത്രം ‘വരവി’ന്റെ റിലീസ് പ്രഖ്യാപിച്ചു. ജൂലൈ 16 ന് ചിത്രം ആഗോളതലത്തിൽ റിലീസിനെത്തും. ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം ഇന്ത്യയൊട്ടാകെയുള്ള തിയറ്ററുകളിൽ എത്തിക്കുന്നത്. മലയാള സിനിമയുടെ മാസ്സ് ചരിത്രത്തിൽ പുതിയ അധ്യായമെഴുതാൻ ജോജു ജോർജ് – ഷാജി കൈലാസ് കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുമ്പോൾ, ആ വരവിനെ കൂടുതൽ ഗംഭീരമാക്കുകയാണ് ശ്രീ ഗോകുലം മൂവീസ്.

ഹൈറേഞ്ചിന്റെ വിസ്മയകരമായ പശ്ചാത്തലത്തിൽ ഒരുങ്ങിയ ബിഗ് ബജറ്റ് ചിത്രത്തിൽ തീപ്പൊരി ആക്ഷനും, കൈയടി നേടുന്ന മാസ്സ് ഡയലോഗുകളും, ഹൃദയത്തെ സ്പർശിക്കുന്ന കുടുംബ വികാരങ്ങളും ഒരുമിക്കുന്നു. ആക്ഷൻ സിനിമകളുടെ രാജാവായ ഷാജി കൈലാസിന്റെ മാസ്സ് മേക്കിങ്ങും അഭിനയത്തിന്റെ കരുത്തുമായി ജോജു ജോർജും ഒന്നിക്കുമ്പോൾ ഓരോ ഫ്രെയിമും തീയറ്ററിൽ ആഘോഷമാകുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.

എ.കെ. സാജന്റെ കരുത്തുറ്റ തിരക്കഥയും, യുവ തലമുറ ഏറെ ഇഷ്ട്ടപ്പെടുന്ന സാം സി.എസിന്റെ മാസ്സ് സംഗീതവും ചിത്രത്തിനെക്കുറിച്ചുള്ള പ്രതീക്ഷ വർധിപ്പിക്കുന്നു. ഇത് ഒരു ആക്ഷൻ ത്രില്ലർ മാത്രമല്ല കുടുംബവും പ്രതികാരവും അതിജീവനവും ചേർന്ന ഒരു പക്കാ തിയറ്റർ അനുഭവമാകും. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമ്മിക്കുന്നത്.

ജോജുവിനൊപ്പം അര്‍ജുന്‍ അശോകന്‍, മുരളി ഗോപി, കരുത്തുറ്റ ആക്ഷന്‍ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ വാണി വിശ്വനാഥ്, വ്യത്യസ്ത വേഷങ്ങളുടെ അഭിനയ മികവില്‍ ഇഷ്ട താരമായി മാറിയ സുകന്യ, ദീപക് പറമ്പോല്‍, ബാബുരാജ്, അസീസ് നെടുമങ്ങാട്, ബൈജു സന്തോഷ്, അഭിമന്യു തിലകന്‍, ബോബി കുര്യന്‍, അശ്വിന്‍ കുമാര്‍, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ബാലാജി, ബിജു പപ്പന്‍, ചാലി പാല, ഷാജി ഷാഹിദ്, ആന്‍ഡ്രായ് ബ്ലിറ്റസ് നെറ്റ്‌സോവ്, സാനിയ അയ്യപ്പന്‍, വിന്‍സി അലോഷ്യസ്, വീണ നായര്‍, മെറ്റില്‍ഡ പെട്രോവിക് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്‌സ് :ജോമി ജോസഫ് പുളിങ്കുന്ന്, രാഹുല്‍ റെജി. ചിത്രത്തിന്റെ ഛായാഗ്രഹണം: എസ് ശരവണന്‍. സംഗീതം: സാം സി.എസ്.എഡിറ്റര്‍: ഷമീര്‍ മുഹമ്മദ്. കലാസംവിധാനം: സാബു റാം. മേക്കപ്പ്: സജി കാട്ടാക്കട. കോസ്റ്റ്യും ഡിസൈന്‍: സമീറ സനിഷ്. .ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സ്യമന്തക് പ്രദീപ്. പ്രൊഡക്ഷന്‍ ഹെഡ്: റോണ്‍ ഐസക് തോമസ്. പ്രൊഡക്ഷന്‍ മാനേജേര്‍സ്: ശിവന്‍ പൂജപ്പുര & അനില്‍ അന്‍ഷാദ്. പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്: പ്രതാപന്‍ കല്ലിയൂര്‍, ഷെറിന്‍ സ്റ്റാന്‍ലി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: വിനോദ് മംഗലത്ത്. പി ആര്‍ ഓ മഞ്ജു ഗോപിനാഥ്.സ്റ്റില്‍സ്: ഹരി തിരുമല. ഡിസൈന്‍സ്: യെല്ലോടൂത്ത്‌സ് & റോക്കറ്റ് സയന്‍സ്. മാര്‍ക്കറ്റിംഗ് ബ്രിങ്‌ഫോര്‍ത്ത്. ചിത്രത്തിന്റെ ഇന്ത്യയിലെ വിതരണം ശ്രീ ഗോകുലം മൂവീസ്. ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍ ഡ്രീം ബിഗ് ഫിലിംസ്. ഓവര്‍സീസ് വിതരണം പി എച്ച് എഫ്.

logo
The Cue
www.thecue.in