Health and Wellness

ആരോഗ്യമേഖല പുഴുവരിച്ചുവെന്ന വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ഐ.എം.എ, മുഖ്യമന്ത്രിക്ക് മറുപടി

സംസ്ഥാന ആരോഗ്യ മേഖലയെ പുഴുവരിച്ചുവെന്ന വിമര്‍ശനം വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്നും, ആ വാദത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജിലുണ്ടായ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തപ്പോഴാണ് ഐ.എം.എ പ്രതികരിച്ചതെന്നും ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ. പി ഗോപികുമാര്‍.

കോവിഡ് പ്രതിരോധത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുത്തതാണ് പ്രതികരണത്തിലേക്ക് നയിച്ചതെന്നും ഐഎംഎ. ശ്‌ളാഘനീയമായി പ്രവര്‍ത്തിച്ച ഡോക്ടര്‍മാരെ ഇരകളാക്കിയപ്പോഴായിരുന്നു പ്രതികരണം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം ശക്തിപ്പെടുത്താനായിരുന്നു പ്രതികരണമെന്നും ഗോപികുമാര്‍. മീഡിയാ വണ്‍ ചാനലിലാണ് പ്രതികരണം.

ആരോഗ്യമേഖല പുഴുവരിച്ചെന്ന ഐ.എം.എയുടെ വിമര്‍ശനം വലിയ വിവാദത്തിന് വഴിവച്ചിരുന്നു. ഐഎംഎ വിദഗ്ധ സമിതിയല്ല. ഡോക്ടര്‍മാരുടെ ഒരു സംഘടന മാത്രമാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. കേന്ദ്രസര്‍ക്കാരോ മറ്റ് സംസ്ഥാനങ്ങളോ ഐഎംഎയെ അടുപ്പിക്കാറില്ല. സര്‍ക്കാരിന് ആരെയും മാറ്റിനിര്‍ത്തുന്ന നിലപാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷമായിരുന്നു പ്രതികരണം.

കൊവിഡ് പ്രതിരോധത്തില്‍ എല്ലാവരുടെയും അഭിപ്രായം സ്വീകരിക്കും. വിദഗ്ധ സമിതി എല്ലാവരുടെയും അഭിപ്രായം തേടുന്നുണ്ട്. ഒരു തരത്തിലുമുള്ള മാറ്റിനിര്‍ത്തലില്ല. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെ ഉപദേശിക്കാന്‍ വിദഗ്ധരായ ഡോക്ടര്‍മാരുടെ സമിതികള്‍ വേറെയുണ്ട്. അതില്‍ ഐഎംഎ അംഗങ്ങളായ ഡോക്ടര്‍മാരുമുണ്ട്. ഇത്തരം സമിതികളുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ കേള്‍ക്കുന്നുണ്ടെന്നും മുഖ്യമന്ത്രി

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT