Health and Wellness

കുടുംബത്തെ കണ്ടിട്ട് രണ്ട് മാസത്തിലധികമായി, ഓഫീസില്‍ ഒറ്റയ്ക്ക് ഇരിക്കുമ്പോള്‍ പോലും മാസ്‌ക് മാറ്റാറില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ

മറ്റുള്ളവരോട് പിന്തുടരാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്ന എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും താനും പിന്തുടരാറുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന്‍ ആരംഭിച്ചതുമുതല്‍ ഒരു പ്രോട്ടോക്കോളും ലംഘിക്കാതെയാണ് പോകുന്നത്. ശാരീരിക അകലം പാലിക്കുന്നു, മാസ്‌ക് ധരിക്കുന്നു, കൈ കഴുകുന്നു, കൈ സാനിറ്റൈസര്‍ പതിവായി ഉപയോഗിക്കുന്നു. ഓഫീസില്‍ ഒറ്റയ്ക്ക് ഇരിക്കുമ്പോള്‍ പോലും ഞാന്‍ മാസ്‌ക് മാറ്റാറില്ലെന്നും ആരോഗ്യമന്ത്രി. ആളുകളോട് സംസാരിക്കുമ്പോള്‍ രണ്ട് മീറ്റര്‍ ദൂരം നിലനിര്‍ത്താന്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കുന്നു. എന്നാലും നമുക്ക് അറിയില്ല, എവിടെ നിന്ന് വേണമെങ്കിലും വൈറസ് ബാധിച്ചേക്കാമെന്നും ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി പറയുന്നു.

എല്ലാ വെള്ളിയാഴ്ചയും കണ്ണൂരിലെ വീട്ടിലേക്ക് പോകുമായിരുന്നു. ഞായറാഴ്ച വൈകുന്നേരം തിരുവനന്തപുരത്തേക്ക് മടങ്ങുന്നതായിരുന്നു പതിവ്. എന്നാല്‍ ഈ പ്രത്യേക സാഹചര്യത്തിന് ശേഷം, ഞാന്‍ എന്റെ കുടുംബത്തെ ഒരു തവണ മാത്രമേ സന്ദര്‍ശിച്ചിട്ടുള്ളൂ, അതും രണ്ടര മാസത്തെ ഇടവേളയ്ക്ക് ശേഷം. ഇപ്പോള്‍, അവരെ സന്ദര്‍ശിച്ചിട്ട് രണ്ട് മാസത്തിലേറെയായി.
കെ.കെ ശൈലജ.

ഓണ്‍ലൈന്‍ കോണ്‍ഫറന്‍സുകള്‍, പത്രസമ്മേളനങ്ങള്‍, മീറ്റിങ്ങുകള്‍ എന്നിവയ്‌ക്കെല്ലാമായി സ്‌ക്രീനിന് മുന്നില്‍ ശരാശരി അഞ്ച് മണിക്കൂര്‍ ചെലവഴിക്കുന്നുണ്ടെന്നും മന്ത്രി. കണ്ണുകള്‍ വേദനിക്കുന്നതിനെ തുടര്‍ന്ന് ഡോക്ടറെ കണ്ടിരുന്നു

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

ചിരിപ്പൂരം ഒരുക്കി മലയാളത്തിന്റെ വിന്റേജ് യൂത്തന്മാർ, 'ധീരൻ' ജൂലൈ 4 ന് തിയറ്ററുകളിൽ

'Vismaya Mohanlal' എന്ന് എഴുതിയിരിക്കുന്നത് ലാലേട്ടൻ തന്നെ: അനീഷ് ഗോപാൽ അഭിമുഖം

SCROLL FOR NEXT