Health and Wellness

മീൻ ഫ്രൈ ഒഴിവാക്കി കഴിവതും മീൻ കറി കഴിക്കുക

മൃഗക്കൊഴുപ്പുകൾ പൊതുവിൽ ആരോഗ്യത്തിന് നല്ലതല്ല. എന്നാൽ ഒരു അപവാദമെന്ന നിലയിൽ മത്സ്യത്തിലടങ്ങിയിട്ടുള്ള ഒമേഗ 3 എന്ന ഫാറ്റി ആസിഡുകൾ ശരീരത്തിന് ഗുണകരമായ കൊഴുപ്പുകളാണ്, ട്രൈഗ്ലിസറൈഡ് എന്ന ചീത്ത കൊളസ്റ്ററോളിന്റെ അളവ് കുറച്ചും ഹൈ ഡെൻസിറ്റി ലൈപ്പിഡ് എന്ന നല്ല കൊളസ്റ്ററോളിന്റെ അളവ് വർധിപ്പിച്ചും ഒമേഗ 3 ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങൾ തടയാൻ സഹായിക്കും. അത്കൊണ്ട് മത്സ്യം ഹൃദയത്തെ സംരക്ഷിക്കും എന്നൊരു ചൊല്ല് തന്നെ വൈദ്യശാസ്ത്രത്തിലുണ്ട്. (Fish Protects The Heart) മത്സ്യം ധാരാളം കഴിക്കുന്ന പല സമൂഹങ്ങളിലും ഹൃദ്രോഗവും മറ്റും കുറവായിരിക്കുന്നതിനുള്ള ഒരു കാരണം ഇതാണ്. വൻകുടൽ കാൻസർ തുടങ്ങിയ മറ്റ് പലരോഗങ്ങൾ തടയുന്നതിനും ഒമേഗ 3 സഹായകരമാണെന്നും ചില പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്.

അയലയിലും മത്തിയിലും ധാരാളം ഒമേഗ 3 അടങ്ങിയിട്ടുണ്ട് എന്നും ഓർക്കുക

മത്സ്യം ധാരാളം കഴിക്കുന്നവരാണെങ്കിലും കേരളീയരിൽ ഹൃദ്രോഗവും പക്ഷാഘാതവും മറ്റും വർധിച്ച് വരുന്നതായാണ് കാണുന്നത് പ്രമേഹം, രക്താതിമർദ്ദം, അമിതവണ്ണം, വ്യായാമക്കുറവ് തുടങ്ങിയ നിരവധി കാരണങ്ങൾ മൂലമാണ് ഇങ്ങിനെ സംഭവിക്കുന്നത്. അതേയവസരത്തിൽ മത്സ്യം കഴിക്കുന്നതിന്റെ പ്രയോജനമൊട്ട് കിട്ടുന്നതുമില്ല. കൂടുതലാളുകളും മത്സ്യം ഫ്രൈ ചെയ്തു കഴിക്കുന്നതാണ് ഇതിന് കാരണം മീൻ ഫ്രൈ ചെയ്യുമ്പോൾ പ്രയോജനകരമായ ഒമേഗ 3 നഷ്ടപ്പെടും. അത് കൊണ്ട് ഹൃദ്രോഗവും മറ്റും വർധിച്ച് വരുന്ന സാഹചര്യത്തിൽ കഴിവതും മീൻ ഫ്രൈ ഒഴിവാക്കി എല്ലാവരും മീൻകറി കഴിക്കാൻ ശ്രമിക്കേണ്ടതാണ്. അത്രത്തോളമെങ്കിലും ഹൃദ്രോഗവും മറ്റും തടയാൻ നമുക്ക് കഴിയും

നമ്മൾ സ്ഥിരമായി കഴിക്കാറുള്ള അയലയിലും മത്തിയിലും ധാരാളം ഒമേഗ 3 അടങ്ങിയിട്ടുണ്ട് എന്നും ഓർക്കുക.

kerala fish fry and fish curry

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

'മഞ്ഞുമ്മൽ ബോയ്‌സിനെക്കാൾ മികച്ച ചിത്രമാണ്' ; വർഷങ്ങൾക്ക് ശേഷം തമിഴ്നാട്ടിൽ റിലീസിനായി ആവശ്യപ്പെട്ടത് 15 കോടിയെന്ന് ധനഞ്ജയന്‍

'നായാട്ടിന് ശേഷം വീണ്ടുമൊന്നിച്ച് കുഞ്ചാക്കോ ബോബനും ഷാഹി കബീറും' ; ജിത്തു അഷറഫ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

'സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലായി ടൊവിനോ തോമസ്' ; നടികർ മെയ് 3 ന് തിയറ്ററുകളിൽ

നിവിൻ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ' മെയ് 1 മുതൽ തിയറ്ററുകളിൽ

SCROLL FOR NEXT