Health and Wellness

കൊവിഡ്19: രോഗലക്ഷണങ്ങള്‍ പ്രകടമാകുക 14 ദിവസത്തിനുള്ളില്‍; പ്രതിരോധം പ്രധാനം

രോഗിയില്‍ നിന്നും മറ്റുള്ളവരിലേക്ക് പെട്ടെന്ന് പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുള്ള രോഗമാണ് കൊവിഡ്19. മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലും ജാഗ്രതയും പ്രധാനമാണ്. രോഗബാധിത പ്രദേശങ്ങളില്‍ നിന്നും എത്തുന്നവര്‍ ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൊവിഡ്19 ലക്ഷണങ്ങള്‍ മിതമായോ കഠിനമായോ അനുഭവപ്പെടാം. പനി, ചുമ, ശ്വാസംമുട്ടല്‍ എന്നിവയാണ് ലക്ഷണങ്ങള്‍. രോഗാണു ശരീരത്തിലെത്തി രണ്ട് മുതല്‍ 14 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗപ്രതിരോധത്തിനായി സ്വീകരിക്കേണ്ട മുന്‍കരുതലുകളുണ്ട്. ലോകാരോഗ്യ സംഘടന നല്‍കുന്ന നിര്‍ദേശങ്ങള്‍ ഇവയാണ്.

-സോപ്പ്, ഹാന്‍ഡ് സാനിറ്റൈസര്‍ എന്നിവ ഉപയോഗിച്ച് കൈ കഴുകുക

-ചുമയ്ക്കുമ്പോഴും തുമ്മമ്പോഴും ടിഷ്യു, ടൗവ്വല്‍ എന്നിവ ഉപയോഗിച്ച് വായും മൂക്കും മൂടുക. ഇവയില്ലെങ്കില്‍ കൈമുട്ട് ഉപയോഗിക്കുക

-കൈ കഴുകാതെ കണ്ണ്, മൂക്ക്, വായ എന്നിവ തൊടുന്നത് ഒഴിവാക്കുക

-രോഗിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതിനുള്ള സാഹചര്യം ഒഴിവാക്കുക

-അസുഖമുള്ളവര്‍ ജോലി, സ്‌കൂള്‍, പൊതുസ്ഥലം എന്നിവിടങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുക

-മതിയായ രീതിയില്‍ പാചകം ചെയ്യാത്ത മാംസം, മൃഗങ്ങളുടെ അവയവങ്ങള്‍ എന്നിവ കഴിക്കരുതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT