Global

ഖഷോഗി വധത്തിന്റെ ഉത്തരവാദി സൗദി കിരീടാവകാശിയെന്ന് യുഎന്‍ റിപ്പോര്‍ട്ട്, പ്രതികരിക്കാതെ റിയാദ്

THE CUE

സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും മുതിര്‍ന്ന സൗദി ഉദ്യോഗസ്ഥരുമാണ് മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ വധത്തിന് പിന്നിലെന്നാണ് തെളിവുകള്‍ വ്യക്തമാക്കുന്നതെന്ന് യുഎന്‍. ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ നിരീക്ഷകനാണ് ഖഷോഗി വധത്തിലെ അന്വേഷണ റിപ്പോര്‍ട്ട് വെളിപ്പെടുത്തിയത്. 100 പേജിലധികമുള്ള റിപ്പോര്‍ട്ട് റിയാദിലേക്ക് നേരത്തെ തന്നെ അയച്ചുനല്‍കിയിട്ടുണ്ടെങ്കിലും സൗദി ഔദ്യോഗിക പ്രതികരണത്തിന് തയ്യാറായിട്ടില്ല.

ഖഷോഗി വധത്തില്‍ അന്തര്‍ദേശീയ വിമര്‍ശനം നേരിട്ടതോടെ മാധ്യമ പ്രവര്‍ത്തകന്റെ വധത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു സൗദി ഭരണകൂടം. രാജകുമാരന് കൊലപാതകത്തില്‍ യാതൊരു പങ്കുമില്ലെന്നാണ് സൗദി ഭരണകൂടം ആവര്‍ത്തിക്കുന്നത്.

ഭരണകൂട കൊലപാതകത്തിനെതിരെ ശക്തമായി മറ്റ് രാജ്യങ്ങള്‍ പ്രതികരിക്കണമെന്നാണ് യുഎന്‍ പ്രത്യേക അന്വേഷണ കമ്മീഷനംഗം ആഗ്നസ് കലമാര്‍ഡ് ആവശ്യപ്പെട്ടത്. രാജ്യങ്ങള്‍ സൗദിക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്നത് വര്‍ധിപ്പിക്കണമെന്നും അതില്‍ സല്‍മാന്‍ രാജകുമാരന്റെ സ്വകാര്യ സ്വത്തുവകകളും ഉള്‍പ്പെടുത്തണമെന്നും ആഗ്നസ് ആഹ്വാനം ചെയ്തു. തനിക്ക് ഖഷോഗിയുടെ വധത്തില്‍ പങ്കില്ലെന്ന് സല്‍മാന്‍ രാജകുമാരന് തെളിയിക്കാന്‍ കഴിയുന്നത് വരെ ഉപരോധം തുടരണമെന്നാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ.

സൗദി കിരീടാവകാശി സല്‍മാന്‍ രാജകുമാരന്റെ വിമര്‍ശകനായിരുന്ന വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റ് ഖഷോഗിയെ 2018 ഒക്ടോബര്‍ രണ്ടിന് ഇസ്താന്‍ബൂളിലെ സൗദി കോണ്‍സുലേറ്റിലാണ് അവസാനം ജീവനോടെ കാണുന്നത്. ഖഷോഗിയുടെ ശരീരം തുണ്ടുകളാക്കി കെട്ടിടത്തിന് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു എന്നാണ് സൗദി പ്രോസിക്യൂഷന്‍ പറഞ്ഞത്. ഖഷോഗിയുടെ മൃതദേഹാവിശിഷ്ടങ്ങള്‍ പോലും ഇതുവരെ കണ്ടെടുക്കാനായിട്ടില്ല.

യുഎന്‍ റിപ്പോര്‍ട്ട് കണ്ടെത്തുന്നത് ഖഷോഗി ഭരണകൂട കൊലയ്ക്ക് ഇരയായി എന്നാണ്. ജുഡീഷ്യല്‍ വിചാരണകളൊന്നുമില്ലാതെ മനപ്പൂര്‍വ്വം വധിച്ചുവെന്നും കൊലയ്ക്ക് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ പ്രകാരം സൗദി അറേബ്യ ഉത്തരവാദിയാണെന്നും റിപ്പോര്‍ട്ട് ഉപസംഹരിച്ചുകൊണ്ട് കലമാര്‍ഡ് പറയുന്നു.

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

SCROLL FOR NEXT