Global

ടോയ്‌ലറ്റ് ആണെന്ന് കരുതി എമര്‍ജന്‍സി എക്‌സിറ്റ് വാതില്‍ തുറന്ന് യത്രക്കാരി, പാക് എയര്‍ലൈന്‍സ് വിമാനം വൈകിയത് 7 മണിക്കൂര്‍

THE CUE

പാകിസ്താന്‍ അന്താരാഷ്ട്ര എയര്‍ലൈന്‍സ് വിമാനത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റ് വാതില്‍ യാത്രക്കാരി തുറന്നത് പരിഭ്രാന്തിക്ക് ഇടയാക്കി. മാഞ്ചെസ്റ്റര്‍ വിമാനത്താവളത്തിലെ റണ്‍വേയില്‍ വെച്ചാണ് വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ യാത്രക്കാരി തുറന്നത്. ടോയ്‌ലറ്റ് ആണെന്ന് കരുതിയാണ് യുവതി എമര്‍ജന്‍സി എക്‌സിറ്റ് ഡോര്‍ തുറക്കാന്‍ ശ്രമിച്ചത്.

സംഭവത്തെ തുടര്‍ന്ന് വിമാനം വൈകിയത് 7 മണിക്കൂറാണ്. പാകിസ്താന്റെ ദേശീയ എയര്‍ലൈന്‍ സംവിധാനം വന്‍ സാമ്പത്തിക നഷ്ടം നേരിടുന്ന സമയത്താണ് വീണ്ടും സുരക്ഷാ വീഴ്ചയുണ്ടായത്. പാക് സര്‍ക്കാര്‍ ദേശീയ വിമാന സര്‍വ്വീസിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇത്തരത്തിലൊരു സംഭവമുണ്ടായതിനെ തുടര്‍ന്ന് അന്വേഷണം പ്രഖ്യാപിച്ചു.

മാഞ്ചെസ്റ്ററില്‍ നിന്ന് പാക് തലസ്ഥാനമായ ഇസ്ലാമാബാദിലേക്കുള്ള പിഐഎ വിമാനം പികെ 702 ആണ് യാത്രക്കാരിയുടെ അശ്രദ്ധ കൊണ്ട് പരിഭ്രാന്തി പരത്തിയത്, വെള്ളിയാഴ്ച രാത്രി റണ്‍വേയില്‍ നിന്ന് പറന്നുയരാന്‍ ഒരുങ്ങവേയാണ് എമര്‍ജന്‍സി എക്‌സിറ്റ് ബട്ടണ്‍ യുവതി അമര്‍ത്തിയത്. എമര്‍ജന്‍സി വാതില്‍ തുറന്നതോടെ അടിയന്തര പാരച്യൂട്ട് സംവിധാനം ആക്ടീവായി. ഇതോടെ വിമാനം ഉടന്‍ യാത്രക്ക് സജ്ജമാക്കാന്‍ സമയമെടുക്കുമെന്നായി.

40 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. മണിക്കൂറുകള്‍ യാത്ര വൈകുമെന്നായതോടെ യാത്രക്കാര്‍ക്ക് ഹോട്ടല്‍ സൗകര്യവും യാത്രയ്ക്കുള്ള സൗകര്യവും പാക് എയര്‍ലൈന്‍സിന് ഒരുക്കേണ്ടതായി വന്നു. പിന്നീട് മറ്റൊരു വിമാനത്തിലാണ് യാത്രക്കാരെ നാട്ടിലെത്തിച്ചത്.

പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് മേധാവിയായ എയര്‍ മാര്‍ഷല്‍ അര്‍ഷദ് മാലിക്ക് സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു.

സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു

'ആരോമലിന്റെയും അമ്പിളിയുടെയും വിവാഹം മെയ് 24 ന് തന്നെ' ; മന്ദാകിനി തിയറ്ററുകളിലേക്ക്

​വ്യത്യസ്തമായ ഒരു ​ഗ്രാമത്തിന്റെ കഥ; പെരുമാനി മെയ് പത്തിന് തിയറ്ററുകളിൽ

പൃഥ്വിരാജിന്റെ മാ​ഗ്നം ഓപ്പസ്

ഷീന ബോറ കൊലപാതകം

SCROLL FOR NEXT