Gender

പൂട്ടിയിടല്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരുമായി ചേര്‍ത്ത് സഭയുടെ അപവാദപ്രചാരണം; നിയമപരമായി നേരിടുമെന്ന് സിസ്റ്റര്‍ ലൂസി

THE CUE

സിസ്റ്റര്‍ ലൂസി കളപ്പുരയേയും മഠത്തില്‍ പൂട്ടിയിട്ടത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരേയും ചേര്‍ത്ത് സഭയുടെ അപവാദപ്രചാരണം. 'കന്യാസ്്ത്രീ അടുക്കള വാതിലിലൂടെ രണ്ട് പുരുഷന്‍മാരെ അകത്ത് കയറ്റി'യെന്ന് ലൈംഗീകച്ചുവയോടെ പറയുന്ന വീഡിയോ മാനന്തവാടി രൂപതയാണ് പുറത്തുവിട്ടിരിക്കുന്നത്. മാനന്തവാടി രൂപത പിആര്‍ഒ ഫാദര്‍ നോബിള്‍ തോമസ് പാറക്കല്‍ യു ട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ സിസ്റ്റര്‍ ലൂസിയെ വ്യക്തിഹത്യ ചെയ്തുകൊണ്ടുള്ള പരാമര്‍ശങ്ങളാണ് നടത്തുന്നത്.

സിസ്റ്റര്‍ ലൂസിയെ മാനന്തവാടി രൂപതയുടെ കീഴിലുള്ള കാരക്കാമല എഫ്സിസി മഠത്തില്‍ ഇന്നലെ പൂട്ടിയിട്ടത് വിവാദമായിരുന്നു. വെള്ളമുണ്ട പോലീസ് എത്തിയാണ് കന്യാസ്ത്രീയെ മോചിപ്പിച്ചത്. തന്നെ പൂട്ടിയിട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരാണ് സിസിടിവി ദൃശ്യങ്ങളിലുള്ളതെന്ന് സിസ്റ്റര്‍ ലൂസി വ്യക്തമാക്കി. ഈ വീഡിയോ ആണ് യുട്യൂബിലൂടെ പ്രചരിപ്പിക്കുന്നത്. മഠത്തിന്റെ മുന്‍വാതില്‍ പൂട്ടിയിട്ടതിനാലാണ് പിറക് വശത്ത് കൂടെ പോയത്. അപവാദപ്രചരണം നടത്തുന്നവരെ നിയമപരമായി നേരിടുമെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.   

കാരക്കാമല മഠത്തില്‍ മുന്‍കന്യാസ്ത്രീയെ പൂട്ടിയിട്ടു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് വൈദികന്‍ വീഡിയോയില്‍ വാദിക്കുന്നു. സ്ത്രീ സന്ദര്‍ശകര്‍ക്ക് പോലും നിയന്ത്രണമുള്ള മഠത്തിന്റെ പുറകിലൂടെ പുരുഷന്‍മാരെ പ്രവേശിപ്പിക്കുകയും ഒരു മണിക്കൂറിന് ശേഷം പുറത്തേക്ക് പോവുകയും ചെയ്തു. മഠത്തിന്റെ മുന്‍വശത്തേക്ക് കാറ് വരുന്നതും പിറക് വശത്തേക്ക് സിസ്റ്റര്‍ രണ്ട് പേരെയും കൂട്ടി പോകുന്നതും ദൃശ്യങ്ങളിലുണ്ട്. 7000ത്തോളം വരുന്ന സന്യസ്തര്‍ പിന്തുണയ്ക്കുന്നില്ല. പോലീസ് കേസെടുക്കണമെന്നും വനിതാകമ്മീഷന്‍ ഇടപെടണമെന്നും ഫാദര്‍ നോബിള്‍ വീഡിയോയില്‍ ആവശ്യപ്പെടുന്നു.

സിസ്റ്ററെ കാണാന്‍ മഠത്തില്‍ പോയ സംഘത്തില്‍ താനും ഉണ്ടായിരുന്നെന്ന വെളിപ്പെടുത്തലുമായി വനിതാ മാധ്യമപ്രവര്‍ത്തക ബിന്ദു മില്‍ട്ടണ്‍ രംഗത്തെത്തി. സ്ത്രീയായത് കൊണ്ട് തന്നെ മനപൂര്‍വ്വം വീഡിയോയില്‍ നിന്ന് ഒഴിവാക്കി. അപവാദപ്രചാരണം നടത്തുന്ന പുരോഹിതന്‍ നോബിളിന്റെ മനോവൈകൃതമാണിതെന്ന് കാണിക്കുന്നതെന്നും മാധ്യമപ്രവര്‍ത്തക ചൂണ്ടിക്കാട്ടി.

ജൂണിൽ അല്ല ടർബോ ജോസ് നേരത്തെ വരും, മമ്മൂട്ടി ചിത്രം മെയ് 23ന്

അയോദ്ധ്യ പ്രതിഷ്ഠദിനത്തിൽ കേരളത്തിലെ ഒരു പത്രം കൊടുത്തത് രാമരാജ്യമെന്ന്.| Dr T S Shyamkumar Interview | Election 2024

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

SCROLL FOR NEXT