Gender

സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ പൂട്ടിയിട്ടു; പോലീസെത്തി മോചിപ്പിച്ചു

THE CUE

സിസ്റ്റര്‍ ലൂസി കളപ്പുരയെ പൂട്ടിയിട്ടതായി പരാതി. പള്ളിയില്‍ കുര്‍ബാനയ്ക്ക് പോകുന്നതിനായി ഇറങ്ങിയപ്പോഴാണ് പൂട്ടിയിട്ടതായി കണ്ടെതെന്ന് സിസ്റ്റര്‍ ലൂസി ദ ക്യൂവിനോട് പറഞ്ഞു. മഠത്തിനോട് ചേര്‍ന്നുള്ള പള്ളിയിലെ കുര്‍ബാനയില്‍ പങ്കെടുക്കുന്നത് തടയാനാണ് ശ്രമമെന്നും സിസ്റ്റര്‍ ലൂസി ആരോപിക്കുന്നു. വെള്ളമുണ്ട പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് പരാതി അറിയിച്ചു. പോലീസ് സംഘമെത്തി വാതില്‍ തുറക്കുകയായിരുന്നു. കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. വെള്ളമുണ്ട പോലീസ് എത്തി മദര്‍ സുപ്പീരിയറിനെ പള്ളിയില്‍ പോയി കൂട്ടി വന്ന് വാതില്‍ തുറക്കുകയായിരുന്നു. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
സിസ്റ്റര്‍ ലൂസി

സിസ്റ്റര്‍ ലീസിയെ മഠത്തില്‍ നിന്ന് പുറത്താക്കിയതായി ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹത്തിന്റെ മെയ് 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ തീരുമാനിച്ചിരുന്നു.കഴിഞ്ഞ ആഴ്ച ഔദ്യോഗികമായി സിസ്റ്റര്‍ ലൂസിയെ അറിയിച്ചിരുന്നു. മഠം വിട്ട് പോകണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. മഠത്തില്‍ നിന്ന് കൂട്ടിക്കൊട്ടു പോകാനായി വീട്ടുകാരെയും അറിയിച്ചിരുന്നു. മഠം വിട്ടു പോകില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സിസ്റ്റര്‍ ലൂസി.

മഠം വിട്ട് പോകില്ല. മറ്റ് എവിടെയും പോകാനില്ല. മാറാന്‍ പറയുന്നവര്‍ എവിടേക്കാണ് പോകേണ്ടതെന്ന് കൂടി പറഞ്ഞു തരണം.
സിസ്റ്റര്‍ ലൂസി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന കേസില്‍ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ പിന്തുണച്ചതോടെയാണ് സിസ്റ്റര്‍ ലൂസി കളപ്പുറയ്‌ക്കെതിരെ സഭ തിരിഞ്ഞത്. നിരവധി തവണ താക്കീത് നല്‍കിയിട്ടും നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു സിസ്റ്റര്‍ ലൂസി.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT