Fact Check

FatcCheck: രാജസ്ഥാനിലെ കടുത്ത ചൂടില്‍ ഉരുകി ഒലിച്ചതാണോ ഈ കാറുകള്‍?, പ്രചരണത്തിന്റെ വാസ്തവം ഇതാണ് 

THE CUE

സൗദി അറേബ്യയിലെ കടുത്ത ചൂടില്‍ ഉരുകി ഒലിച്ച് കാറുകള്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ബംപറുകള്‍ ഉരുകിയ നിലയില്‍ രണ്ട് കാറുകളുടെ ചിത്രം പ്രചരിക്കുന്നുണ്ട്. ഇതേ ചിത്രം രാജസ്ഥാനിലെ കടുത്ത ചൂടില്‍ കാറുകള്‍ ഉരുകി ഒലിച്ച നിലയില്‍ എന്ന് പറഞ്ഞ് വാട്‌സാപ്പിലും പ്രചരിക്കുന്നുണ്ട്.

സൗദി അറേബ്യയില്‍ ഇന്ന് 52 ഡിഗ്രി സെല്‍ഷ്യസ് ചൂടായിരുന്നു എന്ന അടിക്കുറിപ്പോടെയാണ് ജെആന്റ് കെ ഹസ്ബന്‍ഡ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റി എന്ന ഗ്രൂപ്പില്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. രാഹില്‍ മിര്‍ എന്ന പേജിലും പിന്നീട് ഇത് കാണുകയുണ്ടായി.

വാട്‌സാപ്പില്‍ ഇതേ ചിത്രം രാജസ്ഥാനിലെ ചുരുവില്‍ 58 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ ഉരുകി ഒലിച്ച് കാറുകള്‍ എന്ന അടിക്കുറിപ്പോടെയാണ് പ്രചരിക്കുന്നത്.

ഈ പ്രചരണത്തിലെ വാസ്തവം

ഈ ചിത്രം സൗദി അറേബ്യയില്‍ നിന്നോ രാജസ്ഥാനില്‍ നിന്നോ ഉള്ളതല്ല. യുഎസ്എയിലെ അരിസോണയില്‍ നിന്നുള്ള ചിത്രമാണ്. ഈ കാറുകള്‍ ചൂട് മൂലം ഉരുകി ഒലിച്ചതുമല്ല. കടുത്ത ചൂട് തന്നെയാണ് ഈ ഉരുകി ഒലിക്കലിന് പിന്നില്‍, പക്ഷേ അത് ഒരു കണ്‍സ്ട്രക്ഷന്‍ കെട്ടിടത്തിലുണ്ടായ തീപിടുത്തം മൂലമാണ്.

2018 ജൂലൈയില്‍ ആണ് ഈ സംഭവം നടന്നത്. വന്‍തീപിടുത്തമുണ്ടായ നിര്‍മ്മാണ കേന്ദ്രത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറുകളാണ് തീപിടുത്തത്തെ തുടര്‍ന്ന് ഉരുകി ഒലിച്ചത്. 12ഓളം കാറുകളാണ് ഇതിന് ചുറ്റുമായി കടുത്ത ചൂടില്‍ ബംപറുകള്‍ ഉരുകി നാശമായത്. കനത്ത തീയുടെ ചൂടിനെ തുടര്‍ന്ന് പ്രദേശത്തെ 30ഓളം പേരെ വീട്ടില്‍ നിന്നും മാറ്റി താമസിപ്പിക്കേണ്ടിയും വന്നിരുന്നുവെന്ന് അമേരിക്കന്‍ മാധ്യമമായ ടസ്‌കണ്‍ ന്യൂസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.

കടപ്പാട്: ആള്‍ട്ട് ന്യൂസ്‌

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT