Fact Check

Fact Check : ഈ ചിത്രങ്ങള്‍ പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ നിന്നുള്ളതല്ല ; പ്രചരണം വ്യാജം 

THE CUE

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്

ചിത്രം 1

'പൗരത്വഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് മുസ്ലിം സംഘം ബുദ്ധപ്രതിമ തകര്‍ക്കുന്നു'. ആള്‍ക്കൂട്ടം ബുദ്ധ പ്രതിമയ്ക്ക് നേരെ ആക്രമണം നടത്തുന്നതിന്റെ ചിത്രം സഹിതം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന പോസ്റ്റാണിത്.

ചിത്രം - 2

'രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനികരുടെ ഓര്‍മ്മയ്ക്കായുള്ള സ്മാരകം തകര്‍ക്കുന്ന ഇയാള്‍ ഏത് മതക്കാരനായാലും ഇന്ത്യന്‍ പൗരനായിരിക്കാന്‍ അര്‍ഹനല്ല'.തലയില്‍ തൊപ്പിയണിഞ്ഞ യുവാവ് സൈനിക സ്മാരകം തകര്‍ക്കുന്ന ചിത്രം സഹിതം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന പോസ്റ്റ്.

പ്രചരണത്തിന്റെ വാസ്തവം

ചിത്രം - 1

ഒരു സംഘമാളുകള്‍ ബുദ്ധപ്രതിമ തകര്‍ക്കുന്ന ചിത്രം 2012 ലേതാണ്. ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ നടന്ന സംഭവം അന്ന് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. മ്യാന്‍മാറിലും ആസമിലും ഉണ്ടായ വര്‍ഗീയ കലാപങ്ങളില്‍ പ്രതിഷേധിച്ച് ഒരു സംഘം മുസ്ലിങ്ങള്‍ 2012 ഓഗസ്റ്റ് 17 ന് ലക്‌നൗ ബുദ്ധ പാര്‍ക്കിലെ പ്രതിമ ആക്രമിച്ചതായിരുന്നു സംഭവം. ദ ഹിന്ദു ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ ഇതിന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചില ബ്ലോഗുകളിലും ഈ ഫോട്ടോ സഹിതം വിശദാംശങ്ങള്‍ ലഭ്യമാണ്. ഇതില്‍ ഉള്‍പ്പെട്ടവരെ പൊലീസ് അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അതായത് 7 വര്‍ഷം മുന്‍പുള്ള ചിത്രമാണ്, ഇപ്പോഴത്തെ പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ നിന്നുള്ളതെന്ന വാദത്തോടെ പ്രചരിപ്പിക്കുന്നത്.

ചിത്രം 2

തൊപ്പിയണിഞ്ഞ യുവാവ് അമര്‍ ജവാന്‍ സ്മാരകം തകര്‍ക്കുന്ന ചിത്രവും 2012 ലേതാണ്. ജീവത്യാഗം ചെയ്ത സൈനികരുടെ ഓര്‍മ്മയ്ക്കായി മുംബൈയിലുള്ള അമര്‍ ജവാന്‍ സ്മാരകം ഷഹബാസ് അബ്ദുള്‍ ഖാദിര്‍ എന്ന യുവാവ് തകര്‍ക്കുന്നതാണ് ചിത്രം. 2012 ഓഗസ്റ്റ് 11 നായിരുന്നു സംഭവം. മിഡ് ഡേ പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ അതുല്‍ കാംബ്ലിയാണ് പകര്‍ത്തിയത്. അതില്‍ കാണുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ ഇയാള്‍ പശ്ചാത്തപിച്ചതായും പൊലീസിനെ ഉദ്ധരിച്ച് അന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതായത് 7 വര്‍ഷം മുന്‍പുള്ള ഈ ചിത്രവും പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ നിന്നുള്ളതെന്ന വാദത്തോടെ വ്യാജപ്രചരണത്തിന് ഉപയോഗിക്കുകയാണ്. സംഘപരിവാര്‍ അനുകൂല അക്കൗണ്ടുകളിലും പേജുകളിലും ഗ്രൂപ്പുകളിലുമാണ് രണ്ട് പോസ്റ്റുകളും വ്യാപകമായി പ്രചരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT