Fact Check : ‘അയ്യപ്പ മാലയിട്ടതിന് ആസിഡ് കൊണ്ട് ശുചിമുറി കഴുകിച്ചു,വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പൊള്ളലേറ്റു’; പ്രചരണം വ്യാജം 

Fact Check : ‘അയ്യപ്പ മാലയിട്ടതിന് ആസിഡ് കൊണ്ട് ശുചിമുറി കഴുകിച്ചു,വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പൊള്ളലേറ്റു’; പ്രചരണം വ്യാജം 

സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്

'അയ്യപ്പ മാലയിട്ടെത്തിയതിന്, തമിഴ്‌നാട്ടിലെ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെക്കൊണ്ട് ആസിഡ് ഉപയോഗിച്ച് ശുചിമുറി കഴുകിച്ചു. ഇതേ തുടര്‍ന്ന് കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റു. തമിഴ്‌നാട്ടിലെ ഗുഡ്‌ഷെപ്പേഡ് സ്‌കൂളിലാണ് സംഭവം. കുട്ടിയുടെ കൈയ്യില്‍ ആസിഡ് വീണ് പൊള്ളലേല്‍ക്കുകയായിരുന്നു'. കൈക്ക് പൊള്ളലേറ്റ്, ആശുപത്രിയിലിരിക്കുന്ന, മാല ധരിച്ചിരിക്കുന്ന ഒരു വിദ്യാര്‍ത്ഥിയുടെ ചിത്രം സഹിതം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച പോസ്റ്റാണിത്. മേകല നാഗാര്‍ജുന റെഡ്ഡി എന്നയാള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിന് പന്ത്രണ്ടായിരത്തിലേറെ ഷെയറുകളുണ്ടായി. വിവിധ സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റ് വന്‍തോതില്‍ പ്രചരിച്ചു. സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളിലും അക്കൗണ്ടുകളിലും പേജുകളിലുമെല്ലാം ചിത്രം വൈറലായി.

Fact Check : ‘അയ്യപ്പ മാലയിട്ടതിന് ആസിഡ് കൊണ്ട് ശുചിമുറി കഴുകിച്ചു,വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പൊള്ളലേറ്റു’; പ്രചരണം വ്യാജം 
Fact Check : ‘നിരോധിക്കുന്നു, ഡിസംബര്‍ 31 ന് ശേഷം 2000 രൂപയുടെ നോട്ട് എടുക്കില്ല’; പ്രചരണം വ്യാജം   

പ്രചരണത്തിന്റെ വാസ്തവം

വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രചരണമാണ് സമൂഹ മാധ്യമങ്ങളില്‍ അരങ്ങേറിയത്. അയ്യപ്പ മാലയിട്ടെത്തിയതിന് കുട്ടിക്ക് ആസിഡ് നല്‍കി ശുചിമുറി കഴുകിച്ചെന്നത് വ്യാജ പ്രചരണമാണ്. തൂത്തുക്കുടിയിലെ ഒരു സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളായ ഗുഡ് ഷെപ്പേഡിലെ വിദ്യാര്‍ത്ഥിക്ക് ആസിഡ് കൊണ്ട് പൊള്ളലേറ്റ സംഭവം ഡിസംബര്‍ 5 ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹെഡ്മാസ്റ്റര്‍ നിര്‍ദേശിച്ച പ്രകാരം കെമിസ്ട്രി ലാബില്‍ നിന്ന് ആസിഡ് കുപ്പികള്‍ മാറ്റുമ്പോള്‍ അബദ്ധവശാല്‍ അപകടമുണ്ടായെന്നാണ് വാര്‍ത്ത. കുട്ടിയുടെ ഇടത് കൈയ്യിലും കാല്‍പാദത്തിലും പൊള്ളലേറ്റു. കെമിസ്ട്രി ലാബിന്റെ ഒരു ഭാഗത്തിന് ചിതല്‍പിടിച്ചതിനാല്‍ ആസിഡ് ബോട്ടിലുകള്‍ മാറ്റാന്‍ 5 വിദ്യാര്‍ത്ഥികളെ പ്രധാനാധ്യാപകന്‍ ചുമതലപ്പെടുത്തുകയായിരുന്നു. മഹാരാജ, പ്രമോദ്, വെല്‍രാജ്, മുരുഗപെരുമാന്‍,ജയകുമാര്‍,വസുരാജന്‍ എന്നീ കുട്ടികളെയാണ് ഹെഡ്മാസ്റ്റര്‍ ഇതിനായി നിയോഗിച്ചത്. ഇതില്‍ മഹാരാജയെന്ന കുട്ടിക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. പ്രമോദ് എന്ന കുട്ടിക്കും പരിക്കേറ്റു.

Fact Check : ‘അയ്യപ്പ മാലയിട്ടതിന് ആസിഡ് കൊണ്ട് ശുചിമുറി കഴുകിച്ചു,വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പൊള്ളലേറ്റു’; പ്രചരണം വ്യാജം 
Fact Check: ‘ഈ നമ്പറിലേക്ക് എസ് എംഎസ് അയച്ചാൽ പൊലീസ് സ്ഥലം ട്രാക്ക് ചെയ്യും’; വ്യാജ പ്രചരണത്തില്‍ വഞ്ചിതരാകരുതെന്ന് അധികൃതര്‍ 

ഒരു പ്രധാനവ്യക്തി സ്‌കൂള്‍ സന്ദര്‍ശിക്കാന്‍ എത്തുന്നതിനാല്‍ ലബോറട്ടറി വൃത്തിയാക്കാന്‍ ഹെഡ്മാസ്റ്റര്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് മഹാരാജ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.താന്‍ ഒരു ആസിഡ് കുപ്പിയുമായി നടക്കുമ്പോള്‍ പുറകിലുള്ള കുട്ടി കാല്‍തടഞ്ഞ് തന്റെ മേല്‍വീഴുകയും കയ്യിലുള്ള കുപ്പി പൊട്ടി ആസിഡ് ശരീരത്തില്‍ തെറിക്കുകയുമായിരുന്നുവെന്ന് മഹാരാജ പറഞ്ഞതായി വാര്‍ത്തയിലുണ്ട്. ഇതിന് പിന്നാലെ ഹെഡ്മാസ്റ്ററെ തമിഴ്‌നാട് ചീഫ് എജുക്കേഷന്‍ ഓഫീസര്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് ആസിഡ് കുപ്പികളോ അപകട സാധ്യതയുള്ള മറ്റ് വസ്തുക്കളോ എടുപ്പിക്കരുതെന്ന് സിഇഒ കൂളുകള്‍ക്ക് സര്‍ക്കുലറും നല്‍കി. വാസ്തവമിതായിരിക്കെയാണ് ചില കേന്ദ്രങ്ങള്‍ അയ്യപ്പ മാലയിട്ടെത്തിയതിന്ശിക്ഷാനടപടിയായി കുട്ടിക്ക് ആസിഡ് നല്‍കി ശുചിമുറി കഴുകിച്ചെന്ന്‌ വ്യാജ പ്രചരണം അഴിച്ചുവിട്ടത്. യഥാര്‍ത്ഥ സംഭവത്തിന്റെ വാര്‍ത്ത ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെ യ്തതിന്റെ ലിങ്കുകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in