Fact Check

Fact Check : ‘മോഡലിനോടൊത്തുള്ള ട്രംപിന്റെ അശ്ലീല പോസുകള്‍’; പ്രചരിക്കുന്നത് പ്രതിഷേധ വീഡിയോ 

THE CUE

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്

ഡൊണാള്‍ഡ് ട്രംപ് എന്ന് തോന്നിപ്പിക്കുന്ന ഒരാള്‍ നടുറോഡില്‍ ബിക്കിനിയിലുള്ള ഒരു മോഡലിനൊപ്പം ക്യാമറകള്‍ക്ക് മുന്നില്‍ അശ്ലീല പോസുകള്‍ നടത്തുന്നതിന്റെ വീഡിയോ. ഒപ്പം 'ഇതാണ് ഭക്തന്‍മാരുടെ അമ്മാവന്‍, അയാളുടെ പ്രവൃത്തി നോക്കൂ'. എന്ന കുറിപ്പും. കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതാണിത്. 30 സെക്കന്റുള്ളതാണ് വീഡിയോ. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇന്ത്യയുടെ പിതാവായി വാഴ്ത്തിയതിന് പിന്നാലെ ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

പ്രചരണത്തിന്റെ വാസ്തവം

വീഡിയോയിലുള്ളത് ഡൊണാള്‍ഡ് ട്രംപ് അല്ല. അദ്ദേഹത്തോട് രൂപസാദൃശ്യമുള്ള ഡെന്നിസ് അലന്‍ എന്നയാളാണ്. ട്രംപിന്റെ ഡ്യൂപ്പ് എന്ന നിലയില്‍ നേരത്തേ മുതല്‍ ഇയാള്‍ അറിയപ്പെടുന്നുണ്ട്. സമാന രീതിയിലുള്ളതടക്കം ട്രംപിനെ അനുകരിച്ചും പരിഹസിച്ചുമുള്ള ഇയാളുടെ നിരവധി പ്രകടനങ്ങള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ട്രംപ് വിരുദ്ധ പ്രതിഷേധത്തിന്റേതാണ് വീഡിയോ. ലണ്ടനിലെ ട്രാഫല്‍ജര്‍ സ്‌ക്വയറില്‍ ജൂണ്‍ 4 നായിരുന്നു സംഭവം. അമേരിക്കന്‍ പ്രസിഡന്റിന്റെ ഇംഗ്ലണ്ട് സന്ദര്‍ശനത്തിനിടെയായിരുന്നു ഇത്. ട്രംപില്‍ നിന്നുണ്ടായ കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയായിരുന്നു ഡെന്നിസ് അലനും സംഘാടകരും. എങ്ങിനെയാണ് താന്‍ സ്ത്രീകളുടെ സ്വകാര്യഭാഗങ്ങള്‍ സ്പര്‍ശിച്ചിരുന്നതെന്ന് അത്യന്തം മോശമായ ഭാഷയില്‍ ട്രംപ് പരാമര്‍ശിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. സ്ത്രീകളെ വെറും ശരീരമായി മാത്രം വിലയിരുത്തിയ ട്രംപിന്റെ തരംതാണ നിലപാടിനെ പരഹസിക്കുകയായിരുന്നു ഡെന്നിസ് അലനും സംഘവും. ബിക്കിനിയിലുള്ള പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുന്ന തരത്തിലുള്ള പോസുകള്‍ ഈ പ്രതിഷേധത്തില്‍ നിന്നുള്ളതാണ്. ഇത് വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയായിരുന്നു.

പണിക്കൂലിയില്‍ മെഗാ ഇളവുകളും ഓഫറുകളും; കല്യാണ്‍ ജൂവലേഴ്സ് ക്രിസ്മസ്-പുതുവത്സര ഓഫറുകള്‍ പ്രഖ്യാപിച്ചു

മനോഹരമായൊരു പ്രണയകഥ; 'മിണ്ടിയും പറഞ്ഞും' നാളെ മുതൽ തിയറ്ററുകളിൽ

പേടിപ്പിക്കുന്ന പ്രേതപ്പടം അല്ല, കുട്ടികൾക്ക് കാണാൻ കഴിയുന്ന ഹൊറർ സിനിമയാണ് സർവ്വം മായ: അഖിൽ സത്യൻ

വൃഷഭയിൽ ആറോളം സ്റ്റണ്ട് സീനുകൾ, മോഹൻലാൽ അതെല്ലാം ചെയ്തത് ഡ്യൂപ്പ് ഇല്ലാതെ: സംവിധായകൻ നന്ദകിഷോർ

മനോഹരമായ ഒരു ഫാമിലി ചിത്രം ഉറപ്പ്; 'മിണ്ടിയും പറഞ്ഞും' ട്രെയ്‌ലർ

SCROLL FOR NEXT