Fact Check

factcheck : ഡെറ്റോളിന്റെ ലേബലില്‍ ‘കൊറോണ’, വൈറസിനെക്കുറിച്ച് കമ്പനി നേരത്തെ അറിഞ്ഞു, പ്രചരണം വ്യാജം

THE CUE

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്

2019 ഒക്ടോബറില്‍ നിര്‍മ്മിച്ച ഡെറ്റോള്‍ പാക്കില്‍ 'കൊറോണ വൈറസ്' എന്ന് അച്ചടിച്ചു വന്നിരിക്കുന്നു. കൊറോണ പ്രചരിച്ച് തുടങ്ങുന്നതിന് മുമ്പ് വൈറസിനെ കുറിച്ച് ഡെറ്റോള്‍ കമ്പനി എങ്ങനെ അറിഞ്ഞു?

ഡെറ്റോള്‍ കുപ്പിയില്‍ പതിപ്പിച്ചിരിക്കുന്ന ലേബലിലാണ് കൊറോണ വൈറസ് എന്ന് എഴുതിയിരിക്കുന്നത്. ഇതിന് ചുറ്റും വട്ടത്തില്‍ മാര്‍ക്ക് ചെയ്തുകൊണ്ടുളള ഒരു ചിത്രമാണ് കുറിപ്പിനൊപ്പം പ്രചരിക്കുന്നത്. ഫേസ്ബുക്കില്‍ നൂറിലധികം ആളുകള്‍ ഇതിനോടകം ഈ പോസ്റ്റ്് ഷെയര്‍ ചെയ്തു കഴിഞ്ഞു.

പ്രചരണത്തിന്റെ വാസ്തവം

മനുഷ്യരിലും മറ്റു ജീവജാലങ്ങളിലും ഒരുപോലെ പടരാനിടയുളള പ്രത്യേകതരം വൈറസുകളുടെ കൂട്ടം എന്നാണ് കൊറോണ വൈറസ് എന്ന പഥം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ചൈനയില്‍ 450ലധികം ആളുകളുടെ മരണത്തിന് കാരണമായ കൊറോണ വൈറസുമായി ഇതിന് യാതൊരു ബന്ധവുമില്ല. തൊലിപ്പുറമെ ഉളള ബാക്ടീരിയെയും അണുക്കളെയും നീക്കം ചെയ്യാന്‍ ഉപയോഗിക്കുന്ന ദ്രാവക രൂപത്തിലുളള ആന്റിസെപ്റ്റിക് മാത്രമാണ് ഡെറ്റോള്‍. കൊറോണയ്ക്ക് സമാനമായ മറ്റു വൈറസുകളില്‍ 99 ശതമാനവും ഡെറ്റോള്‍ ഫലം കണ്ടിട്ടുണ്ട്. എന്നാല്‍ കൊറോണ വൈറസിനുമേല്‍ ഞങ്ങളുടെ പ്രോഡക്ട് ഇതുവരെ പരീക്ഷണവിധേയമാക്കിയിട്ടില്ല.' ഡെറ്റോളിന്റെ നിര്‍മ്മാതാക്കളായ ബ്രിട്ടീഷ് എംഎന്‍സി റെക്കറ്റ് ബെന്‍കിസര്‍ പ്രമുഖ ഫാക്ട് ചെക്ക് ഏജന്‍സിയായ ബൂം ലൈവിനോട് പറഞ്ഞു.

'വൈറസുകളുടെ കൂട്ടം' എന്ന ഉദ്ദേശത്തോടെയാണ് ഡെറ്റോളിന്റെ ലേബലില്‍ 'കൊറോണ വൈറസ്' എന്ന വാക്ക് ഉപയോഗിച്ചിട്ടുളളത്. വ്യാജ പ്രചരണം ഇപ്പോള്‍ ആഗോള തലത്തില്‍ വ്യാപിച്ചിരിക്കുകയാണെന്നും ബൂം ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

SCROLL FOR NEXT