Fact Check : മലയാളിയും 47 കാരനുമായ ജെഎന്‍യു വിദ്യാര്‍ത്ഥി മൊയ്‌നുദ്ദീന്‍ അല്ല, അത് സാമൂഹ്യ ചിന്തകന്‍ കാഞ്ച ഏലയ്യ  

Fact Check : മലയാളിയും 47 കാരനുമായ ജെഎന്‍യു വിദ്യാര്‍ത്ഥി മൊയ്‌നുദ്ദീന്‍ അല്ല, അത് സാമൂഹ്യ ചിന്തകന്‍ കാഞ്ച ഏലയ്യ  

Published on

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്

ജെഎന്‍യുവിലെ പഠനമെന്നത് ജീവിതകാലം മുഴുവനുമുള്ളതാണ്. ഇത് കേരളത്തില്‍ നിന്നുള്ള 47 വയസ്സുകാരനായ മൊയ്‌നുദ്ദീന്‍. 1989 മുതല്‍ ജെഎന്‍യു വിദ്യാര്‍ത്ഥിയായി ഡല്‍ഹിയില്‍ കഴിയുന്നു. ജോലിയില്ലെന്ന് പറഞ്ഞ് പഠനം തുടരുകയാണ്. 10 രൂപ ഹോസ്റ്റല്‍ ഫീസ് നല്‍കിയാണ് അദ്ദേഹം കഴിഞ്ഞ 32 വര്‍ഷമായി സര്‍വകലാശാലയില്‍ തുടരുന്നത്. ഇത്തരത്തില്‍ നൂറുകണക്കിന് മൊയ്‌നുദ്ദീന്‍മാര്‍ ഒരിക്കലും അവസാനിക്കാത്ത പഠനത്തിലാണ്. ഹോസ്റ്റല്‍ ഫീസ് 300 രൂപയാക്കിയതിനെതിരെ അവരെല്ലാം ജെഎന്‍യു ഭരണസമിതിക്കെതിരെ പോരാട്ടത്തിലുമാണ്. ഒരു ഫോട്ടോ സഹിതം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്റാണിത്.

Fact Check : മലയാളിയും 47 കാരനുമായ ജെഎന്‍യു വിദ്യാര്‍ത്ഥി മൊയ്‌നുദ്ദീന്‍ അല്ല, അത് സാമൂഹ്യ ചിന്തകന്‍ കാഞ്ച ഏലയ്യ  
Fact Check : ‘47 കാരനായ മലയാളി വിദ്യാര്‍ത്ഥി മൊയ്‌നുദ്ദീനൊക്കെയാണ് ജെഎന്‍യുവില്‍ സമരം ചെയ്യുന്നത്’; പ്രചരണം വ്യാജം 

ഇതേ ഫോട്ടോ വെച്ച് മറ്റൊരു കുറിപ്പും പ്രചരിപ്പിക്കുന്നുണ്ട്. അകത്ത് അക്രമം നടത്തുകയാണെന്ന് അറിയിച്ച് ഒരാളെ ജെഎന്‍യുവില്‍ പ്രവേശിക്കുന്നതില്‍ നിന്നും ഡല്‍ഹി പൊലീസ് തടഞ്ഞു. മാതാപിതാക്കള്‍ക്കും രക്ഷിതാക്കള്‍ക്കും ഇപ്പോള്‍ ക്യാംപസില്‍ പ്രവേശിക്കാനാകില്ലെന്ന് പറഞ്ഞാണ് തടഞ്ഞത്. എന്നാല്‍ ഞാന്‍ ജെഎന്‍യു വിദ്യാര്‍ത്ഥിയാണെന്നായിരുന്നു അയാളുടെ മറുപടി. സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളിലും പോജേകുളിലും അക്കൗണ്ടുകളിലും വ്യാപകമായി ഇത്തരം പോസ്റ്റുകള്‍ പങ്കുവെയ്ക്കപ്പെടുകയാണ്. ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ഫീസ് വര്‍ധനയ്‌ക്കെതിരെ പ്രക്ഷോഭം തുടരുന്നതിനിടെയാണ് പോസ്റ്റ് വൈറലായത്. സമരം നടത്തുന്ന വിദ്യാര്‍ത്ഥികളില്‍ പലരും അനധികൃതമായി പഠനം തുടരുന്നവരും മധ്യവയസ്‌കരുമാണെന്ന് മുദ്രകുത്തുന്നതായിരുന്നു പോസ്റ്റുകള്‍.

Fact Check : മലയാളിയും 47 കാരനുമായ ജെഎന്‍യു വിദ്യാര്‍ത്ഥി മൊയ്‌നുദ്ദീന്‍ അല്ല, അത് സാമൂഹ്യ ചിന്തകന്‍ കാഞ്ച ഏലയ്യ  
Fact Check : ‘ജെഎന്‍യു സമരത്തിലുള്ള ഈ മാഡത്തിന് 43 വയസ്സായി, മകളും ഇവിടുത്തെ വിദ്യാര്‍ത്ഥിയാണ്’; പ്രചരണം വ്യാജം 

പ്രചരണത്തിന്റെ വാസ്തവം

സംഘപരിവാര്‍ കേന്ദ്രങ്ങള്‍ അഴിച്ചുവിട്ട വ്യാജ പ്രചരണമാണത്. ചിത്രത്തിലുള്ളത് 47 വയസ്സുള്ള മലയാളിയായ ജെഎന്‍യു വിദ്യാര്‍ത്ഥി മൊയ്‌നുദ്ദീനല്ല. അത് പ്രശസ്ത സാമൂഹ്യ ചിന്തകനും എഴുത്തുകാരനുമായ കാഞ്ച ഏലയ്യയാണ്. അദ്ദേഹം തെലങ്കാനക്കാരാനാണ്. മൗലാന ആസാദ് നാഷണല്‍ ഉര്‍ദു യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ സോഷ്യല്‍ എക്‌സ്‌ക്ലൂഷന്‍ ആന്റ് ഇന്‍ക്ലൂസീവിന്റെ മുന്‍ ഡയറക്ടര്‍ കൂടിയാണ്. കാഞ്ച ഏലയ്യ ജെഎന്‍യുവില്‍ പഠിച്ചിട്ടില്ല.

Fact Check : മലയാളിയും 47 കാരനുമായ ജെഎന്‍യു വിദ്യാര്‍ത്ഥി മൊയ്‌നുദ്ദീന്‍ അല്ല, അത് സാമൂഹ്യ ചിന്തകന്‍ കാഞ്ച ഏലയ്യ  
Fact Check : ‘മദ്യപിക്കുന്നവള്‍, ഗര്‍ഭ നിരോധന ഉറ കൊണ്ട് മുടി കെട്ടിയവള്‍...’; ഇവര്‍ ജെഎന്‍യു സമരത്തിലുള്ളവരെന്നത് വ്യാജ പ്രചരണം 

അദ്ദേഹത്തിന്റെ ഫോട്ടോ ഉപയോഗിച്ച് തെറ്റായ വിവരണത്തോടെ സമരക്കാരെ അധിക്ഷേപിക്കാന്‍ ലക്ഷ്യമിട്ട് പടച്ചുവിടുകയായിരുന്നു. വ്യാജ പ്രചരണത്തിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുമുണ്ട്. ഇതാദ്യമല്ല ഇത്തരത്തില്‍ ജെഎന്‍യു സമരക്കാര്‍ക്കെതിരെ ബിജെപി കേന്ദ്രങ്ങള്‍ പ്രചരണം നടത്തുന്നത്. 30 കാരനായ പങ്കജ് മിശ്രയെന്ന വിദ്യാര്‍ത്ഥിയുടെ ചിത്രം ഉപയോഗിച്ച് 47 കാരനും മലയാളിയുമായ ജെഎന്‍യു വിദ്യാര്‍ത്ഥി മൊയ്‌നുദ്ദീന്‍ ആണ് അതെന്ന് പോസ്റ്റുകള്‍ വൈറലാക്കിയിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in