Fact Check

86 % പേര്‍ ഫേക്ക് ന്യൂസില്‍ വഞ്ചിതരാകുന്നു ; വ്യാപനമേറെയും ഫെയ്‌സ്ബുക്കിലൂടെ 

THE CUE

ലോകത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ 86 ശതമാനവും വ്യാജ വാര്‍ത്തകളാല്‍ വഞ്ചിക്കപ്പെടുന്നുവെന്ന് സര്‍വേഫലം. ഫെയ്‌സ്ബുക്കിലൂടെയാണ് വ്യാജവിവരങ്ങള്‍ ഏറ്റവും കൂടുതല്‍ ഒഴുകുന്നതെന്നും പഠനം വ്യക്തമാക്കുന്നു. സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ഗവേണന്‍സ് ഇന്നൊവേഷന്‍ ( CIGI) ആണ് ഇത്തരമൊരു പരിശോധന നടത്തിയത്.

25 രാജ്യങ്ങളിലെ 25,000 ഉപയോക്താക്കളാണ് സര്‍വേയില്‍ പങ്കാളികളായത്. 2018 ഡിസംബര്‍ 21 നും 2019 ഫെബ്രുവരി 10 നും ഇടയില്‍ സംഘടിപ്പിച്ച സര്‍വേയുടെ ഫലം ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുറത്തുവിടുകയായിരുന്നു. വ്യാജപ്രചരണങ്ങളില്‍ അമേരിക്കയാണ് ഒന്നാമതെന്ന് ഗവേഷണം വ്യക്തമാക്കുന്നു. റഷ്യ, ചൈന എന്നീ രാജ്യങ്ങളെയാണ് അമേരിക്ക പിന്നിലാക്കിയത്.

ഇത്തരം പ്രചരണങ്ങള്‍ രാജ്യങ്ങളുടെ രാഷ്ട്രീയ സാമൂഹ്യ സാമ്പത്തികാവസ്ഥകളെ ദോഷകരമായി ബാധിക്കുന്നുവെന്ന് സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു.സമൂഹ മാധ്യമങ്ങളില്‍ ഇടപെടുന്നവരും സര്‍ക്കാരുകളും വ്യാജ വാര്‍ത്തകള്‍ക്ക് തടയിടാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് സര്‍വേയില്‍ ഉയര്‍ന്ന പൊതുവികാരം. ഫെയ്‌സ്ബുക്കിലൂടെയാണ് വ്യാജ പോസ്റ്റുകള്‍ ഏറെയും പ്രചരിക്കുന്നത്.

എന്നാല്‍ യൂട്യൂബ്, ട്വിറ്റര്‍, ബ്ലോഗുകള്‍ എന്നീ മാധ്യമങ്ങളും ഇക്കാര്യത്തില്‍ അത്രയൊന്നും പിന്നിലല്ല. ഈജിപ്ത് നിവാസികളാണ് ഏറ്റവും എളുപ്പത്തില്‍ പറ്റിക്കപ്പെടുന്നതെന്നും പാക് ജനതയാണ് വ്യാജ പ്രചരണങ്ങളില്‍ അവിശ്വാസം രേഖപ്പെടുത്തുന്നവരില്‍ മുന്‍പന്തിയിലെന്നും സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT