Environment

സ്വകാര്യ കമ്പനിക്ക് അനുകൂലമായ റവന്യു സെക്രട്ടറിയുടെ ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ, കുന്നത്തുനാട് ഭൂമി നികത്തലില്‍ സര്‍ക്കാരിന് നോട്ടീസ്

THE CUE

എറണാകുളത്തെ കുന്നത്തുനാട് ഭൂമി നികത്തലില്‍ സ്വകാര്യ കമ്പനിക്ക് അനുകൂലമായി റവന്യൂ സെക്രട്ടറി ഇറക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. വിവാദമായ കുന്നത്തുനാട് ഭൂമിയിടപാടില്‍ സര്‍ക്കാരിനും സ്വകാര്യ കമ്പനിക്കും ഹൈക്കോടതി നോട്ടീസയയ്ക്കുകയും ചെയ്തു. നിലം നികത്തലിന് എതിരായ കളക്ടറുടെ ഉത്തരവ് മറികടന്നാണ് റവന്യൂ സെക്രട്ടറി സ്വകാര്യ കമ്പനി സിന്തറ്റിക് പ്രോപ്പര്‍ട്ടീസ് ലിമിറ്റഡിന്‌ അനുകൂലമായി ഉത്തരവിട്ടത്. ഈ ഉത്തരവാണ് ഹൈക്കോടതി ഇടപെട്ട് സ്റ്റേ ചെയ്തത്.

കുന്നത്തുനാട് വില്ലേജില്‍ 18 ഏക്കര്‍ സ്ഥലം സ്വകാര്യ കമ്പനി സിന്തറ്റിക് പ്രോപ്പര്‍ട്ടീസ് ലിമിറ്റഡ് നികത്തിയതിനെതിരെ ജില്ലാ കളക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. ഭൂമി നികത്തിയത് പൂര്‍വ സ്ഥിതിയിലാക്കണമെന്നും എറണാകുളം ജില്ലാ കളക്ടര്‍ ഉത്തരവ് പുറത്തിറക്കിയിരുന്നു. എന്നാല്‍ ഈ ഉത്തരവിനെതിരെ കമ്പനി നല്‍കിയ അപ്പീലിലാണ് റവന്യു സെക്രട്ടറി കളക്ടറുടെ ഉത്തരവ് മറികടന്ന് അനുകൂല ഉത്തരവ് നല്‍കിയത്. 14 ഏക്കര്‍ ഭൂമി സ്വകാര്യ കമ്പനിക്ക് നികത്തിയെടുക്കുന്നതിന് അനുകൂലമായ ഉത്തരവാണ് റവന്യു സെക്രട്ടറി ഇറക്കിയത്. റവന്യു സെക്രട്ടറിയുടെ ഉത്തരവിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍ നിലകണ്ഠനാണ് ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയത്.

വിവാദമായതോടെ റവന്യൂ സെക്രട്ടറിയുടെ ഉത്തരവ് താത്കാലികമായി മരവിപ്പിച്ചിരിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഉത്തരവ് സ്റ്റേ ചെയ്ത് സര്‍ക്കാരിനും സ്വകാര്യ കമ്പനിക്കും ഹൈക്കോടതി നോട്ടീസ് അയക്കുകയും ചെയ്തു.

റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്റെ ഓഫീസ് അറിയാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് ഇടപെട്ട് ഫയലുകള്‍ നീക്കുന്നുവെന്ന ആരോപണവും ഉണ്ടാകുന്നുണ്ട്. ഇതോടെ കുന്നത്തുനാട്ടില്‍ താനറിയാതെ ഒരു ഫയലും നീങ്ങരുതെന്ന് റവന്യു മന്ത്രി ചന്ദ്രശേഖരന്‍ റവന്യു സെക്രട്ടറിക്ക് രേഖാമൂലം നിര്‍ദേശവും നല്‍കിയിരുന്നു.

2005ലാണ് സിന്തറ്റിക് പ്രോപ്പര്‍ട്ടീസ് ലിമിറ്റഡ് കുന്നത്തുനാട് വില്ലേജിലെ 15 ഏക്കര്‍ വയല്‍ നികത്താൻ അനുമതി തേടി ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കിയത്. കലക്ടര്‍ അപേക്ഷ തള്ളിയതോടെ 2006 ല്‍ ലാന്‍ഡ് റവന്യു കമ്മീഷണറില്‍ നിന്ന് വയല്‍ നികത്താൻ അനുകൂല ഉത്തരവ് നേടി. 2008 ല്‍ നെയല്‍ വയല്‍ സംരക്ഷണ നിയമം നിലവില്‍ വന്നതോടെ കമ്പനി നികത്താതെ അവശേഷിപ്പിച്ച ഭൂമി ഡേറ്റ ബാങ്കില്‍ ഉള്‍പ്പെട്ടു. ഈ ഭൂമി നികത്താൻ അനുമതി തേടി കമ്പനി വീണ്ടും ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കി., വീണ്ടും കലക്ടര്‍ അപേക്ഷ തള്ളി. ഇതോടെ കമ്പനി റവന്യുസെക്രട്ടറിക്ക് അപ്പീല്‍ നല്‍കി അനുകൂല ഉത്തരവ് നേടുകയായിരുന്നു.

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

SCROLL FOR NEXT