അപ്പന്റെയും അമ്മയുടെയും വിവാഹ വാർഷികാഘോഷത്തിലെ സംസാരത്തിനാണ് ജീവിതത്തിലാദ്യമായി അപ്രീസിയേഷൻ ലഭിച്ചത്. ഒമ്പതാം ക്ലാസ്സിൽ വാർഷിക പരീക്ഷക്ക് തോറ്റു. എംബിഎക്ക് ഇന്റേണൽ പരീക്ഷ പരാജയപ്പെട്ട കോളേജിലെ ഏക വിദ്യാർത്ഥി ഞാനായിരുന്നു. പിന്നീട് എംബിഎ നേടി ജോലി തുടങ്ങിയെങ്കിലും അതെന്റെ വഴിയല്ലെന്ന് മനസിലാക്കി ആ പണി നിർത്തി. യാദൃച്ഛികമായി തുടങ്ങിയ റോഡിയോ ജോക്കി തൊഴിലും ഏഴ് വർഷത്തിനിപ്പുറം നിർത്തി. ഇനി വേദികളിലെ സംസാരങ്ങളും പുസ്തകമെഴുത്തുമാണ് ജീവിതം.
ജോസഫ് അന്നംക്കുട്ടി ജോസുമായി ദ ക്യു നടത്തിയ അഭിമുഖം