Brand Stories

ഷാർജ മുവേലയിൽ പുതിയ ആരോഗ്യകേന്ദ്രം; ഉദ്ഘാടനത്തോടനുബന്ധിച്ച് മേയ് 31 വരെ സൗജന്യ ഒപി കൺസൾട്ടേഷൻ

ഷാർജ മുവേലയിൽ ഷിഫ മുവേല മെഡിക്കല്‍ സെന്‍റർ വെളളിയാഴ്ച പ്രവർത്തനം തുടങ്ങും. പ്രവാസികള്‍ക്കും സ്വദേശികൾക്കും താങ്ങാനാവുന്ന നിരക്കിൽ ആഗോള നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മെഡിക്കൽ സെന്‍ററില്‍ 22 വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. ഗൈനക്കോളജി, പീഡിയാട്രിക്സ്, ഡെന്റൽ, ഡെർമറ്റോളജി, ഓർത്തോപീഡിക്, ജനറൽ മെഡിസിൻ, റേഡിയോളജി ഉൾപ്പെടെയുള്ള സമഗ്ര ചികിത്സാ വിഭാഗങ്ങളും അത്യാധുനിക ലാബ് സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഈ മാസം 31 വരെ എല്ലാ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെയും ഒപി കൺസൾട്ടേഷൻ പൂർണ്ണമായും സൗജന്യമാക്കിയതായി മാനേജ്‌മെന്‍റ് അറിയിച്ചു. യുഎഇയിലെ പ്രമുഖ ഇൻഷുറൻസ് കാർഡുകൾ എല്ലാം സ്വീകരിക്കുന്ന മെഡിക്കൽ സെന്‍റർ, ഷാർജ, അജ്മാൻ, റാസൽഖൈമ എന്നിവിടങ്ങളിൽ 12 വർഷമായി ആരോഗ്യരംഗത്ത് സേവനം നടത്തുന്ന ഷിഫ ഗ്രൂപ്പിന്‍റെ പുതിയ സംരംഭമാണ്.

ഒരു താറാവ് കറിയിൽ നിന്ന് പിറന്ന സിനിമ; 'എ ഡക്ക് ടെയിൽ' IFFK വേദിയിലേക്ക്: സംവിധായകൻ അരുൺ വർഗീസ് അഭിമുഖം

സംഗീതത്തിന് ഭാഷയുടെ അതിർവരമ്പുകളില്ല: സിദ് ശ്രീറാം

എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡിൽ ഒന്നാം സ്ഥാനം നേടി ബുർജീൽ ഹോസ്പിറ്റൽ; പുരസ്കാരം ഏറ്റുവാങ്ങി ഡോ. ഷംഷീർ വയലിൽ

പ്രേക്ഷകരെ ഭ്രമിപ്പിച്ച് 90-ൽ നിന്നും 145 തിയറ്ററുകളിലേക്ക്; 'ഭൗമ' രണ്ടാം വാരത്തിലേക്ക്

ക്യാമ്പസ് സൗഹൃദവും പ്രണയവും ആഘോഷമാക്കി 'മെറി ബോയ്സ്'; ട്രെയിലർ പുറത്തിറങ്ങി

SCROLL FOR NEXT