Brand Stories

ഷക്ലൻ ഗ്രൂപ്പ് ‘വിൻ എ ഡ്രീം ഹോം’; വിജയിയായി നതാഷ പീറ്റ‍ർ

ഷക്ലൻ ഗ്രൂപ്പ് ‘വിൻ എ ഡ്രീം ഹോം’ മെഗാ സമ്മാന പദ്ധതിയിലെ ഭാഗ്യശാലിയെ പ്രഖ്യാപിച്ചു. യുഎഇയിലെ ഹൈപ്പർമാർക്കറ്റ് ശൃംഖലകളിൽ ഒന്നായ ഷക്ലൻ സംഘടിപ്പിച്ച ക്യാമ്പയിനിന്‍റെ മെഗാ ഗ്രാൻഡ് പ്രൈസായ ആഡംബര വീട് പ്രവാസിയായ നാടാഷ പീറ്ററിന് ലഭിച്ചു. ദുബായിൽ നടന്ന ചടങ്ങിൽ ഷക്ലൻ മാനേജ്മെന്‍റ് വിജയിക്ക് വീടിന്‍റെ താക്കോൽ കൈമാറി. പൂർണമായും ഫർണിഷ് ചെയ്ത ആഡംബര വീടാണ് സമ്മാനമായി നൽകിയത്.

ക്യാമ്പയിനിലെ മറ്റൊരു ഗ്രാൻഡ് പ്രൈസ് ജേതാവായ സൂരജ് സിങ്ങിന് ബ്രാൻഡ് ന്യൂ ജാക് ജെ.എസ് 4 കാർ സമ്മാനിച്ചു. കൂടാതെ വാരാന്ത്യ നറുക്കെടുപ്പിലൂടെ ഐഫോൺ 17 നേടിയ ഉപഭോക്താക്കൾക്കും ചടങ്ങിൽ ഫോണുകൾ വിതരണം ചെയ്തു. ചടങ്ങിൽ ഷക്ലൻ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് മാനേജിങ് ഡയറക്ടർ അബൂഹാരിസ്, സി.ഇ.ഒ എം.പി സമീർ, എക്സിക്യൂട്ടീവ് ഡയറക്ടർ ഷമീൽ സലാം എന്നിവർ പങ്കെടുത്തു. ബോർഡ് അംഗങ്ങളായ നിഹാൽ നാസർ, ആദിൽ അബൂഹാരിസ്, ജനറൽ മാനേജർ കെ.കെ അബ്ദുൽ റഷീദ്, ഓപ്പറേഷൻസ് മാനേജർ പി. ഷാജിമോൻ, ഫിനാൻസ് മാനേജർ വി.പി ഷഫീഖ് എന്നിവരും സന്നിഹിതരായിരുന്നു.

2025 ഡിസംബർ 23 മുതൽ 2026 മാർച്ച് 22 വരെയാണ് ഷക്ലൻ ഗ്രൂപ്പിന്‍റെ വിവിധ ഔട്ട്ലറ്റുകളിൽ ‘വിൻ എ ഡ്രീം ഹോം’ ക്യാമ്പയിൻ സംഘടിപ്പിച്ചത്. ഔട്ട്ലറ്റുകളിൽ നിന്ന് കുറഞ്ഞത് 50 ദിർഹം വിലവരുന്ന സാധനങ്ങൾ വാങ്ങുന്ന ഓരോ ഉപഭോക്താവിനും മെഗാ നറുക്കെടുപ്പിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചിരുന്നു.

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

മാസ്സ് ആക്ഷന്‍ ചിത്രം 'വരവ്'; വേള്‍ഡ് വൈഡ് റിലീസ് ജൂലൈ 16 ന്

SCROLL FOR NEXT