Brand Stories

ഷാരൂഖ് ഖാന്‍ ഉദ്ഘാടകനായി,പാന്തര്‍ ക്ലബ് ദുബായില്‍ തുറന്നു

കണ്ണന്‍ രവി ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള പാന്തര്‍ ക്ലബ്, എടികെ സ്‌ക്വയര്‍ റസ്റ്ററന്‍റ് എന്നിവയുടെ ഉദ്ഘാടകനായി ഷാരൂഖ് ഖാന്‍.ദുബായ് ക്രീക്കിലെ മാരിയറ്റ് മാര്‍ക്വിസ് ഹോട്ടലില്‍, കണ്ണന്‍ രവിയുടെയും ദീപക് രവിയുടെയും നേതൃത്വത്തിലാണ് ഇരു സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം. ചടങ്ങില്‍ മറ്റ് കുടുംബാംഗങ്ങളും പങ്കെടുത്തു.

അത്യാധുനിക ഇന്‍റീരിയറുകള്‍ , ലോകോത്തര ലൈറ്റിംഗ്, പ്രീമിയം സൗണ്ട് സംവിധാനം എന്നിവ ഉപയോഗിച്ചാണ് ക്ലബ്ബിന്‍റെ രൂപകല്‍പ്പന. ആന്ധ്ര, തെലുങ്കാന, കര്‍ണ്ണാടക, തമിഴ്‌നാട്, കേരള എന്നിവിടങ്ങളിലെ രുചികളിലുള്ള ഭക്ഷണമാണ് എടികെ സ്‌ക്വയര്‍ റസ്റ്ററന്‍റില്‍ ലഭ്യമാണ്. ദുബായ് ആസ്ഥാനമായി റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, എന്റര്‍ടൈന്‍മെന്റ്, മറ്റ് ആഡംബര സേവനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസ്സ് കൂട്ടായ്മയാണ് കണ്ണന്‍ രവി ഗ്രൂപ്പ്. ഷാരൂഖ് ഖാന്‍റെ പേരില്‍ ദുബായ് ഷെയ്ഖ് സായിദ് റോഡില്‍ ലോഞ്ച് ചെയ്ത കൊമേഴ്സ്യല്‍ ടവര്‍ ചരിത്രം കുറിച്ചിരുന്നു. ലോഞ്ചിങ് ദിനത്തില്‍ തന്നെ ഏകദേശം 5,000 കോടിയിലേറെ രൂപയുടെ പ്രോപ്പര്‍ട്ടികളാണ് വിറ്റുപോയത്. ഒരു സെലിബ്രിറ്റിയുടെ പേരില്‍ റിയല്‍ എസ്റ്റേറ്റ് ഇത്രവേഗം വിറ്റഴിയുന്നത് ദുബായ് വിപണിയിലും ആദ്യ സംഭവമായിരുന്നു.

ദൃശ്യം 3 ക്ക് മുന്നേ മറ്റൊരു ജീത്തു ജോസഫ് ത്രില്ലർ; ‘വലതുവശത്തെ കള്ളൻ' ടീസർ

ദൃശ്യം 3 ഏപ്രിൽ ആദ്യവാരം റിലീസ്, വലിയ പ്രതീക്ഷകളില്ലാതെ ചിത്രം തിയറ്ററിൽ കാണാം: ജീത്തു ജോസഫ്

ആസിഫ് അലിയും വിജയരാഘവനും പ്രധാന വേഷത്തിൽ, അടുത്ത ചിത്രം ബോബി-സഞ്ജയ് ടീമിന്റെ സ്ക്രിപ്റ്റിൽ: ജിസ് ജോയ്

A world where science meets silence ; 'അനോമി' പുതിയ പോസ്റ്റർ പുറത്ത്

'ചത്ത പച്ച - റിങ് ഓഫ് റൗഡീസ്' പ്രധാന കഥാപാത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്ത്; ചിത്രം ജനുവരി 22 ന് തിയറ്ററുകളിൽ

SCROLL FOR NEXT