Brand Stories

റിപബ്ലിക് ദിനം: ലുലുവില്‍ 'ഇന്ത്യാ ഉത്സവ്'ആരംഭിച്ചു

77മത് റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാ​ഗമായി ഇന്ത്യ ഉത്സവിന് ലുലു സ്റ്റോറുകളിൽ തുടക്കമായി. ലുലു സിഇഒ സെയ്ഫി രൂപാവാലയുടെ സാന്നിദ്ധ്യത്തിൽ ഇന്ത്യൻ എംബസി ട്രേഡ് ആൻഡ് ഇൻവെസ്റ്റ് മെന്‍റ് കൗൺസിലർ രോഹിത് മിശ്ര അബുദാബി അൽ വഹ്ദ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ഇന്ത്യ ഉത്സവിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചു. വൈവിധ്യമാർന്ന ഇന്ത്യൻ ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ഇന്ത്യ ഉത്സവിന്‍റെ ഭാ​ഗമായി ലുലു സ്റ്റോറുകളിൽ ലഭ്യമാക്കിയിരിക്കുന്നത്.

ഇന്ത്യ ഉത്സവിലൂടെ കൂടുതൽ മികച്ച വിപണിയാണ് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ലഭിക്കുന്നതെന്ന് ഇന്ത്യൻ എംബസി ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കൗൺസിലർ രോഹിത് മിശ്ര പറഞ്ഞു. പ്രവാസികൾക്ക് ഉൾപ്പടെ മികച്ച ഷോപ്പിങ്ങ് അനുഭവമാണ് ഇന്ത്യ ഉത്സവ് സമ്മാനിക്കുക. ഇന്ത്യയും യുഎഇയും തമ്മിൽ 200 ബില്യൺ ഡോളറിന്‍റെ വ്യാപാരം എന്ന ലക്ഷ്യത്തിന് വേ​ഗതപകരുന്നതാണ് ലുലുവിന്‍റെ പ്രവർത്തനമെന്നും അദേഹം പറഞ്ഞു ഒരു ബില്യൺ ഡോളറിലേറെ ഇന്ത്യൻ ഉത്പന്നങ്ങൾ ലുലു വിപണിയിൽ ലഭ്യമാക്കുന്നുണ്ടെന്നും ഓരോ വർഷവും ഇത് വർധിക്കുകയാണെന്നും ലുലു സിഇഒ സെയ്ഫി രൂപാവാല വ്യക്തമാക്കി. ഇന്ത്യ ഉത്പന്നങ്ങൾക്ക് ഏറ്റവും മികച്ച ഓഫറുകളാണ് ലഭ്യമാക്കിയിരുക്കുന്നതെന്നും അദേഹം വ്യക്തമാക്കി.

ലുലു ​ഗ്ലോബൽ ഓപ്പറേഷൻസ് ‍ഡയറക്ടർ ഷാബു അബ്ദുൾ മജീദ്, മാർക്കറ്റിങ്ങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി നന്ദകുമാർ, പ്രൊജക്ട് ഡെവലപ്പ്മെന്‍റ് ഡയറക്ടർ അബൂബ്ബക്കർ ടി, ലുലു അബുദാബി ആൻഡ് അൽ ദഫ്ര ഡയറക്ടർ അജയ് കുമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

ഹനാൻ ഷാ ഓൺ ഫയർ; ‘പ്രകമ്പന’ത്തിലെ "വയോജന സോമ്പി" ഗാനം പുറത്ത്

ചീത്തവിളി, വിഷമം രണ്ട് കാര്യങ്ങളിൽ | Hashmi Taj Ibrahim | The Cue Podcast

ലോക സാമ്പത്തിക ഫോറത്തില്‍ 1.18 ലക്ഷം കോടിയുടെ ധാരണാപത്രം ഒപ്പുവെച്ച് കേരളം

പിള്ളേര് ബോക്സ് ഓഫീസ് അടിച്ചൊതുക്കി; 'ചത്താ പച്ച'ആദ്യ ദിന ആഗോള ഗ്രോസ് 7 കോടി

ഒറ്റ ദിവസത്തെ കഥ, പക്കാ ത്രില്ലർ; മികച്ച പ്രതികരണം നേടി 'ബേബി ഗേൾ'

SCROLL FOR NEXT