എന്റർപ്രണേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (EAI) ഡൽഹിൽ നടത്തിയ ഭാരത് എന്റർപ്രണർഷിപ്പ് സമ്മിറ്റ് 2025ൽ കേരളത്തിൽനിന്നുള്ള പെർഫ്യൂം ബ്രാൻഡ് ആയ മെയ്ക്ക് യുവർ ഓൺ പെർഫ്യൂം (Make Your Own Perfume-MYOP) ക്ക് അംഗീകാരം. പെർഫ്യൂം മേഖലയിൽ MYOPയുടെ ശ്രദ്ധേയ സംഭാവന അടിസ്ഥാനമാക്കിയാണ് പുരസ്കാരം.
രാജ്യത്തെ ആദ്യത്തെ പെർഫ്യും ബാർ ബ്രാൻഡാണ് MYOP. ഓരോ സംസ്ഥാനത്തുനിന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ട് സംരംഭങ്ങൾക്കായിരുന്നു അംഗീകാരങ്ങൾ. ഡൽഹി വ്യവസായ മന്ത്രി മഞ്ജീന്ദർ സിംഗ് സിർസയിൽനിന്ന് MYOP സഹസ്ഥാപകൻ നവീദ് വിവി പുരസ്കാരം ഏറ്റുവാങ്ങി.
50% സുഗന്ധ എണ്ണ അടങ്ങിയതിനാൽ ഉയർന്ന ഗുണമേന്മയും കൂടുതൽ നേരം നിലനിൽക്കുന്ന സുഗന്ധവും അവകാശപ്പെടുന്ന MYOP ക്ക് വിവിധ ഭാഗങ്ങളിലായി 59 സ്റ്റോറുകൾ ഉണ്ട്. ബ്രാൻഡിന്റെ പുതിയ ശാഖകൾ ഡൽഹിയിലും ലക്നൗവിലും തുടങ്ങി.
രാജ്യത്തെ ബിസിനസ് ഭാവിയെക്കുറിച്ചുള്ള ചർച്ചാ വേദിയായിരുന്നു ഭാരത് എന്റർപ്രണർഷിപ്പ് സമ്മിറ്റ്. രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള വ്യവസായ-സംരംഭകരെ പങ്കെടുപ്പിച്ച് ഡൽഹി എൻഡിഎംസി കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച സമ്മിറ്റിൽ കാർഷിക, ഉൽപ്പാദന മേഖലകളിൽ ആയിരുന്നു പ്രത്യേക ഊന്നൽ. രാജ്യത്തെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുക എന്നതായിരുന്നു മുഖ്യ ലക്ഷ്യം.