Brand Stories

അബുദാബി റീം ഐലൻഡിൽ ലുലു എക്സ്പ്രസ് സ്റ്റോർ തുറന്നു

അബുദാബി റീം ഐലൻഡിൽ രണ്ടാമത്തെ സ്റ്റോർ തുറന്ന് ലുലു. റീം ഐലൻഡ് വൈ ടവറിലാണ് പുതിയ ലുലു എക്സ്പ്രസ് സ്റ്റോർ. അബുദാബി മുൻസിപ്പാലിറ്റി അർബൻ പ്ലാനിങ്ങ് സെക്ടർ എക്സിക്യൂട്ടീവ് ഡയറക്ടർ എഞ്ചിനീയർ ഖാലിദ് നാസർ അൽ മെൻഹാലി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ ഉദ്ഘാടനം ചെയ്തു.

റീം ഐലൻഡിലെ ഉപഭോക്താകൾക്ക് മികച്ച ഷോപ്പിങ്ങ് അനുഭവമാണ് ലുലു എക്സ്പ്രസ് സ്റ്റോർ സമ്മാനിക്കുക എന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. വിപുലമായ പദ്ധതികൾ യുഎഇയിൽ ലുലു യാഥാർത്ഥ്യമാക്കുമെന്നും അബുദാബിയിൽ മൂന്ന് വർഷത്തിനുള്ളിൽ 20 പുതിയ സ്റ്റോറുകൾ കൂടി ഉടൻ തുറക്കുമെന്നും അദേഹം കൂട്ടിചേർത്തു.

9,500 സ്ക്വയർ ഫീറ്റിലുള്ള ലുലു സ്റ്റോറിൽ വൈവിധ്യമാർന്ന ഉത്പന്നങ്ങളുടെ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. ഷോപ്പിങ്ങ് സുഗമമാക്കാൻ സെൽഫ് ചെക്ക് ഔട്ട് കൗണ്ടറുകൾ അടക്കം സജ്ജീകരിച്ചിട്ടുണ്ട്. ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ, സി.ഇ. ഒ. സൈഫി രൂപാവാല, ലുലു അബുദാബി ഡയറക്ടർ അബൂബക്കർ, റീജിയണൽ ഡയറക്ടർ അജയ് എന്നിവരും സംബന്ധിച്ചു.

ആക്ഷനും ത്രില്ലും സമാസമം; പ്രതീക്ഷയേറ്റി I Nobody ട്രെയ്‌ലർ

യുദ്ധം അവസാനിക്കുന്നതിന്റെ തുടക്കം മാത്രമാണ്, അത് ശാശ്വതമാണെന്ന് പറയാനാകില്ല; വേണു രാജാമണി

'പ്രേമത്തിന്റെ പാറ്റ' ഉടൻ ചിറകടിക്കും; നായകനായി ജോമോൻ ജ്യോതിർ, 'പ്രേംപാറ്റ' ഒക്ടോബറിൽ

രണ്ട് സിനിമകൾ; ഫഹദ് ഫാസിലിന് കൈ കൊടുത്ത് പനോരമ സ്റ്റുഡിയോസ്

സികെ വിനീതും, മുഹമ്മദ് റാഫിയും ബൂട്ടണിയും, ലോകകപ്പ് ഫുട്ബോൾ ആവേശത്തിന് മധുരമേകാൻ 'സ്വീറ്റ് വേൾഡ് കപ്പ്'; സൗഹൃദ മത്സരം ദുബായില്‍

SCROLL FOR NEXT