Brand Stories

ഐപിഒക്ക് പിന്നാലെ യുഎഇയിൽ റീട്ടെയ്ൽ സാന്നിദ്ധ്യം വിപുലമാക്കി ലുലു ; ദുബായ് മോട്ടോർ സിറ്റിയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു

യുഎഇയിലെ 2024ലെ ഏറ്റവും വലിയ ഐപിഒ എന്ന റെക്കോർഡ് നേട്ടത്തിന് പിന്നാലെ ജിസിസിയിൽ റീട്ടെയ്ൽ സാന്നിദ്ധ്യം കൂടുതൽ വിപുലീകരിച്ച് ലുലു. മൂന്ന് വർഷത്തിനകം നൂറ് ഹൈപ്പർമാർക്കറ്റുകൾ എന്ന ഐപിഒ പ്രഖ്യാപനത്തിന്‍റെ ഭാഗമായി 16ആമത്തെ ഹൈപ്പർമാർക്കറ്റ് ദുബായ് മോട്ടോർ സിറ്റിയിൽ തുറന്നു. ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ദാവൂദ് അബ്ദുൽറഹ്മാൻ അൽഹജ്‌രി, ദുബായ് സെക്യൂരിറ്റി ഇൻഡസ്ട്രി ഏജൻസി ലൈസൻസിങ് വകുപ്പ് ഡയറക്ടർ മജീദ് ഇബ്രാഹിം അൽ സറൂണി എന്നിവർ ചേർന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചു.

ലുലു നിക്ഷേപകരുടെ വിശ്വാസത്തിന് കരുത്ത് പകരുന്നതാണ് ലുലുവിന്‍റെ വികസന പദ്ധതികളെന്ന് എം.എ യൂസഫലി വ്യക്തമാക്കി. മൂന്ന് മുതൽ അഞ്ച് വർഷത്തിനകം നൂറ് ഹൈപ്പർമാർക്കറ്റുകൾ എന്ന ഐപിഒ പ്രഖ്യാപനത്തിന് ശേഷമുള്ള ലുലുവിന്‍റെ 16ആമത്തെ സ്റ്റോറാണ് ഇന്ന് തുറന്നത്. ദുബായിൽ ആറ് പുതിയ പദ്ധതികൾ ഉടൻ യാഥർത്ഥ്യമാകും. പതിനഞ്ച് പ്രൊജക്ടുകൾ കൂടി ദുബായിൽ യാഥാർത്ഥ്യമാക്കും. ലുലുവിന്‍റെ റീട്ടെയ്ൽ വിപുലീകരണം കൃത്യമായ ട്രാക്കിലാണെന്ന് വ്യക്തമാക്കുന്നതാണ് വിപുലീകരണപദ്ധതികൾ" എം.എ യൂസഫലി പറഞ്ഞു.യുഎഇയിലെ ഭരണാധികാരികൾ ലുലുവിന് പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും അദേഹം കൂട്ടിചേർത്തു.

37000 സ്ക്വയർഫീറ്റിലാണ് ദുബായ് മോട്ടോർ സിറ്റിയിലെ ലുലു ഹൈപ്പർമാർക്കറ്റ്. ദുബായിലെ 26ആമത്തേതും യുഎഇയിലെ 109ആമത്തേതുമാണ് മോട്ടോർ സിറ്റിയിലെ പുതിയ ലുലു. ആഗോള ഉത്പന്നങ്ങൾ മികച്ച നിലവാരത്തിലാണ് ലുലു ഹൈപ്പർമാർക്കറ്റിൽ ഉറപ്പാക്കിയിരിക്കുന്നത്. ജിസിസിയിലെ ലുലുവിന്‍റെ 265ആമത്തെ ഹൈപ്പർമാർക്കറ്റാണ് മോട്ടോർ സിറ്റിയിലേത്. ലുലു സിഇഒ സെയ്ഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ, ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ സലിം എം.എ, സിഒഒ സലിം വി.ഐ തുടങ്ങിയവർ ഉദ്ഘാടനം ചടങ്ങിൽ ഭാഗമായി.82000 റീട്ടെയ്ൽ സബ്സ്ക്രൈബേഴ്സും 25ഇരട്ടി അധികസമാഹരണവുമായി മൂന്ന് ലക്ഷം കോടിയിലധികം രൂപയാണ് ലുലു ഐപിഒ സമാഹരിച്ചത്. മികച്ച നിക്ഷേപക പങ്കാളിത്വത്തോടെ യുഎഇയിലെ തന്നെ ഈ വർഷത്തെ ഏറ്റവും വലിയ റീട്ടെയ്ൽ ഐപിഒ എന്ന റെക്കോർഡും ലുലു സ്വന്തമാക്കിയിരുന്നു. നവംബർ 14നാണ് അബുദാബി സെക്യൂരീറ്റീസ് എക്സ്ചേഞ്ചിലെ ലിസ്റ്റിങ്ങ്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT