'പ്രേക്ഷകർക്ക് ഇഷ്ടമാകണം എന്ന് മാത്രമായിരുന്നു ആഗ്രഹം, ബാക്കിയെല്ലാം ബോണസ്'; 100 കോടി നേട്ടത്തിൽ ഡൊമിനിക് അരുൺ

'പ്രേക്ഷകർക്ക് ഇഷ്ടമാകണം എന്ന് മാത്രമായിരുന്നു ആഗ്രഹം, ബാക്കിയെല്ലാം ബോണസ്'; 100 കോടി നേട്ടത്തിൽ ഡൊമിനിക് അരുൺ
Published on

'ലോക: ചാപ്റ്റർ 1 ചന്ദ്ര'യുടെ 100 കോടി നേട്ടത്തിൽ പ്രതികരിച്ച് സംവിധയകാൻ ഡൊമിനിക് അരുൺ. തങ്ങൾ കളക്ഷൻ കണക്കുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. പ്രേക്ഷകർക്ക് സിനിമ ഇഷ്ടമാവുക എന്നതായിരുന്നു പ്രധാനം. ബാക്കിയെല്ലാം ഒരു ബോണസായി മാത്രമേ കാണുന്നുള്ളൂ എന്ന് ഡൊമിനിക് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

'എന്താ പറയുക... അറിയില്ല. കണക്കുകളിൽ ഒന്നും ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. ചിത്രം പ്രേക്ഷകർ കാണുക, അവർക്ക് ഇഷ്ടമാവുക എന്നതാണല്ലോ പ്രധാനം. അത് സംഭവിക്കുന്നു എന്നതിൽ സന്തോഷം. ഇത്രത്തോളം പ്രേക്ഷക സ്വീകാര്യത പ്രതീക്ഷിച്ചിരുന്നില്ല. പ്രേക്ഷകർക്ക് ഈ സിനിമ ഇഷ്ടപ്പെടണം എന്ന് മാത്രമാണ് ആഗ്രഹിച്ചത്. ഇപ്പോൾ ലഭിക്കുന്നതെല്ലാം ബോണസായി മാത്രമാണ് കാണുന്നത്,' എന്ന് ഡൊമിനിക് അരുൺ പറഞ്ഞു.

റിലീസ് ചെയ്ത് ഏഴാം ദിവസമാണ് ലോക 100 കോടി ക്ലബിൽ ഇടം പിടിച്ചത്. മലയാളത്തിൽ ഏറ്റവും വേഗത്തിൽ നൂറ് കോടി നേടുന്ന മൂന്നാമത്തെ സിനിമയും നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന പന്ത്രണ്ടാമത്തെ സിനിമയുമാണ് ലോക.

ഡൊമിനിക്കും ശാന്തി ബാലചന്ദ്രനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍ ടൈറ്റിൽ റോളിൽ എത്തുന്ന ചിത്രത്തിൽ നസ്‌ലന്‍, സാന്‍ഡി മാസ്റ്റർ, ചന്ദു സലിം കുമാർ, അരുണ്‍ കുര്യൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ശാന്തി ബാലചന്ദ്രന്‍, ശരത് സഭ, നിഷാന്ത് സാഗര്‍ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.

ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റര്‍ - ചമന്‍ ചാക്കോ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്-ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി, അഡീഷണല്‍ തിരക്കഥ-ശാന്തി ബാലചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-ബംഗ്ലാന്‍ , കലാസംവിധായകന്‍-ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് - റൊണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍-മെല്‍വി ജെ, അര്‍ച്ചന റാവു, സ്റ്റില്‍സ്- രോഹിത് കെ സുരേഷ്, അമല്‍ കെ സദര്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍- യാനിക്ക് ബെന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - റിനി ദിവാകര്‍, വിനോഷ് കൈമള്‍, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്.

Related Stories

No stories found.
logo
The Cue
www.thecue.in