പേട്ട സൈന്‍ ചെയ്തപ്പോള്‍ കാര്‍ത്തിക് സുബ്ബരാജിനോട് ഞാന്‍ ഒരേയൊരു കാര്യം മാത്രമാണ് ചോദിച്ചത്: മാളവിക മോഹനന്‍

പേട്ട സൈന്‍ ചെയ്തപ്പോള്‍ കാര്‍ത്തിക് സുബ്ബരാജിനോട് ഞാന്‍ ഒരേയൊരു കാര്യം മാത്രമാണ് ചോദിച്ചത്: മാളവിക മോഹനന്‍
Published on

പേട്ട സിനിമയിൽ ചെറിയ റോളാണെങ്കിലും ചെയ്യാൻ തനിക്ക് തന്റേതാത കാരണങ്ങൾ ഉണ്ടായിരുന്നുവെന്ന് നടി മാളവിക മോഹനൻ. രജനികാന്തിനൊപ്പം അഭിനയിക്കുക എന്നത് വലിയ സ്വപ്നമായിരുന്നു. പ്രായവ്യത്യാസം ഉള്ളതുകൊണ്ട് നായികയാവുക എളുപ്പമായിരുന്നില്ല. കാർത്തിക് സുബ്ബരാജ് ആ റോളിനായി എന്നിലേക്ക് എത്തിയപ്പോൾ ചെറുതാണെങ്കിലും പ്രധാനപ്പെട്ടതാണോ എന്ന് മാത്രമാണ് താൻ ചോദിച്ചതെന്ന് മാളവിക മോഹനൻ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

മാളവിക മോഹനന്റെ വാക്കുകൾ

പേട്ട ചെയ്യുന്ന സമയത്ത് ഞാൻ ചെയ്തുകൊണ്ടിരുന്ന സിനിമകളെല്ലാം ലീഡ് റോളിലുള്ള കഥാപാത്രങ്ങളായിരുന്നു. പക്ഷെ, പേട്ടയിൽ അങ്ങനല്ല, വളരെ ചെറിയ റോളായിരുന്നു. ആ സിനിമ സൈൻ ചെയ്യും മുമ്പ് കാർത്തിക് സുബ്ബരാജിനോട് ഞാൻ ഒരേയൊരു കാര്യം മാത്രമാണ് ചോദിച്ചത്. വലിയ റോൾ വേണമെന്നില്ല, ചെറിയ റോളാണെങ്കിലും അത് പ്രധാനപ്പെട്ടതാണോ എന്ന്. അപ്പോൾ അദ്ദേഹം എന്റെ ക്യാരക്ടറും ഫ്ലാഷ് ബാക്കിലുള്ള ഒരു സീനും എനിക്ക് നരേറ്റ് ചെയ്യുന്നത്. അപ്പോൾ ഞാൻ കൺവിൻസ്ഡ് ആയി. ഒരു വില്ലേജ് റോളാണ്, എന്നാൽ സിനിമയിൽ വഴിത്തിരിവ് ഉണ്ടാക്കുന്ന കഥാപാത്രമാണ്. രജനികാന്തിന്റെ കൂടെ സ്ക്രീൻ പങ്കിടണം എന്ന് വലിയ ആ​ഗ്രഹമായിരുന്നു. അത് നായികയായി സാധിക്കുമെന്ന് തോന്നുന്നില്ല, പക്ഷെ ഇങ്ങനെ സാധിച്ചു.

തുടക്കത്തിലൊക്കെ എന്നെ ഒരു ​ഗ്ലാമറസ് റോളിൽ കാസ്റ്റ് ചെയ്യാൻ എല്ലാവർക്കും മടിയായിരുന്നു. കാരണം, എന്നെ അത്തരത്തിലുള്ള ഒരു കഥാപാത്രമായി ആരും ആലോചിച്ചിട്ടുണ്ടാവില്ല. ആ സമയത്താണ് ഞാൻ സോഷ്യൽ മീഡിയയിൽ ആക്ടീവ് ആകാൻ തുടങ്ങിയത്. ഫോട്ടോഷൂട്ടും മറ്റും ചെയ്തതിന് ശേഷം എല്ലാ തരത്തിലുള്ള റോളുകളും എന്നെ തേടിയെത്താൻ തുടങ്ങി. എന്നെ സംബന്ധിച്ചെടുത്തോളം സോഷ്യൽ മീഡിയ, മോഡലിങ്, സിനിമ എല്ലാം ഇന്റർ കണക്ടഡാണ്, ഒന്നും വേറെ വേറെയല്ല.

Related Stories

No stories found.
logo
The Cue
www.thecue.in