Brand Stories

നവരാത്രി, ദീപാവലി: ലുലുവില്‍ ദേശീ ഫാഷന്‍ ഷോ

നവരാത്രി ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ദുബായ് സിലിക്കണ്‍ ഓയാസീസ് ലുലു സെന്‍ട്രലില്‍ ഫാഷന്‍ ഷോ അരങ്ങേറി. പരമ്പരാഗത വസ്ത്രങ്ങളുടെ പ്രദർശനവും ബ്രൈഡല്‍ ഫാഷനും ഫാഷന്‍ ഷോയില്‍ അവതരിപ്പിച്ചു. ചലച്ചിത്രതാരം ഹൻസിക മോട്‌വാനിയോടൊപ്പം മുജീബ് റഹ്‌മാൻ, സിറാജ്, ജെയിംസ് വർഗീസ്, തമ്പാൻ കെ.പി, നൗഷാദ് അലി തുടങ്ങിയവർ ദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ഇന്ത്യയുടെ സംസ്കാരങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ഉത്സവങ്ങള്‍ക്കായി ലുലു എല്ലാ സജ്ജീകരണങ്ങളും നടത്താറുണ്ട്. വസ്ത്രമുള്‍പ്പടെയുളളവയ്ക്കായി എത്തുന്നവർ സംതൃപ്തിയോടെയാണ് മടങ്ങാറുളളത്. നവരാത്രി ദീപാവലി ഉത്സവത്തോട് അനുബന്ധിച്ച് ഒരുക്കിയ ലുലു ദേശി ഫാഷൻ ഷോയ്ക്കും മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ലുലു ഗ്രൂപ്പ് ഇന്‍റർനാഷണലിന്‍റെ ഡയറക്ടർ സലിം എം.എ പറഞ്ഞു.

ലെഹംഗകൾ, കുർത്തികൾ, ചന്യ ചോളികൾ, ഷെർവാണികൾ, സാരികൾ, സ്ത്രീകള്‍ക്കും പുരുഷന്മാ‍ർക്കും വേണ്ടിയുള്ള അതിമനോഹരമായ ബ്രൈഡൽ വസ്ത്രങ്ങൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന പ്രദർശനം കാണാന്‍ നിരവധി പേർ എത്തിയിരുന്നു. തല്‍സമയം നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവർക്ക് സമ്മാനങ്ങള്‍ നല്കി.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT