Brand Stories

വേനലവധിക്കാലം ആഘോഷമാക്കാൻ 'സമ്മർ വിത്ത് ലുലു' ക്യാമ്പെയിന് യുഎഇയിൽ തുടക്കമായി

വേനലവധിക്കാലത്തിന്‍റെ തയ്യാറെടുപ്പിലാണ് യുഎഇയിലെ പ്രവാസി കുടുംബങ്ങൾ. നാട്ടിൽ അവധി ആഘോഷമാക്കാനും പുതിയ യാത്രാനുഭവങ്ങൾ സ്വന്തമാക്കാനുമുള്ള ഒരുക്കത്തിലാണ് ഏവരും. അവധിക്കാലം ബജറ്റിനൊത്ത് ആഘോഷമാക്കാൻ 'സമ്മർ വിത്ത് ലുലു' ക്യാമ്പെയിൻ യുഎഇയിൽ ആരംഭിച്ചുദുബായ് സിലിക്കൺ സെൻട്രൽ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ ക്യാമ്പെയിന് ഔദ്യോഗിക തുടക്കമായി.

ഗ്രോസറി, നട്സ്, ഡ്രൈ ഫ്രൂട്സ്, ചോക്ലേറ്റ്, ട്രാവൽ ആക്സസറീസ്, ഫാഷൻ ഉത്പന്നങ്ങൾ, ഡിജിറ്റൽ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, സൺഗ്ലാസ് തുടങ്ങി നിരവധി ഉത്പന്നങ്ങൾക്ക് ഏറ്റവും മികച്ച ഓഫറുകളാണ് യുഎഇയിലെ എല്ലാ ലുലു സ്റ്റോറുകളിലും ഒരുക്കിയിട്ടുള്ളത്. കുട്ടികൾക്കായി ഫ്രീ സമ്മർ ക്യാംപെയിനുമുണ്ട്.

യാത്രക്കൊരുങ്ങുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ കൂടുതല്‍ സാധനങ്ങള്‍ വാങ്ങാന്‍ 'ഹോളിഡേ സേവ്ഴ്സ്', ബാഗുകൾ, ലഗേജ് ട്രാവൽ ആക്സസറീസ് എന്നിവയ്ക്ക് മികച്ച ഓഫറുകളുമായി ട്രാവൽ ഫെസ്റ്റ്, കോസ്മെറ്റിക്സ്-സ്കിൻ കെയർ- ബ്യൂട്ടി ഉത്പന്നങ്ങൾക്കായി 'സീസൺ ടു ഗ്ലോ', വേനൽക്കാലത്തിന് അനുയോജ്യമായ ഫാഷൻ ശേഖരവുമായി 'ട്രാവൽ ഇൻ സ്റ്റൈൽ', സൺഗ്ലാസുകൾക്ക് മികച്ച ഓഫറുകളുമായി 'ഹലോ സമ്മർ' തുടങ്ങി നിരവധി പ്രമോഷനുകളുമുണ്ട്.

വൈവിധ്യമാർന്ന ജ്യൂസുകളുടെയും പാനീയങ്ങളുടെയും രുചിഭേദങ്ങളുമായി 'സിപ് സമ്മർ', 'മെലൺ ഫെസ്റ്റ്', ചോക്ലേറ്റുകളുടെ വ്യത്യസ്ഥമായ ശേഖരവുമായി 'ഹാപ്പിനസ്സ് ഇൻ എവരി ബൈറ്റ്' പ്രൊമോഷനും ഏവരുടെയും മനംകവരുന്നതാണ്. ഓർഗാനിക്- ഹെൽത്തി ഭക്ഷ്യോത്പന്നങ്ങളുടെ വിപുലമായ ശ്രേണിയുമായി 'ഹെൽത്തി ഈറ്റ്സ്' പ്രൊമോഷനും ക്യാമ്പെയിനിന്റെ ഭാഗമായുണ്ട്.

എസി, റഫ്രിജറേറ്റർ, കൂളർ തുടങ്ങിയവയ്ക്ക് ഏറ്റവും മികച്ച ഡീലുകളാണ് ഒരുക്കിയിരിക്കുന്നത്. ഇലക്ട്രോണിക്സ്, മൊബൈൽ ആക്സസറീസ് തുടങ്ങിയവയ്ക്കും നല്ല ഓഫറുകളാണുള്ളത്. കുട്ടികൾക്കായി ഇ-ഗെയിമിംഗ് ചാമ്പ്യൻഷിപ്പുകളും ഫ്രീ സമ്മർ ക്യാമ്പെയിനും ഒരുക്കിയിട്ടുണ്ട്.

ലുലുവിന്‍റെ വാല്യൂ ഷോപ്പിംഗ് സ്റ്റോറായ ലോട്ടിലും മികച്ച ഓഫറുകളാണ് ഉറപ്പാക്കിയിരിക്കുന്നത്. 19 ദിർഹത്തിൽ താഴെ വിലയിലാണ് ലോട്ടിൽ നിരവധി ഉത്പന്നങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്. ഉപഭോക്താക്കൾക്കായി സർപ്രൈസ് സമ്മാനങ്ങളും ക്യാമ്പെയിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 100 ദിർഹത്തിൽ കൂടുതൽ ഷോപ്പ് ചെയ്യുന്ന ഹാപ്പിനെസ് അംഗങ്ങൾക്കായി 20 ലക്ഷം ദിർഹം വരെയുള്ള ഡയമണ്ട് ഗിഫ്റ്റുകളും വൗച്ചറുകളും കാത്തിരിക്കുന്നു. തനിഷ്ക് ജ്വല്ലറിയുമായി സഹകരിച്ചാണ് ഈ സമ്മാനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. ജൂലൈ 31 വരെയാണ് സമ്മർ വിത്ത് ലുലു ക്യാമ്പെയിൻ.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT