Brand Stories

ലുലുവില്‍ ഓസ്ട്രേലിയ ഫെസ്റ്റിവല്‍

യുഎഇയിലെ ലുലു ഹൈപ്പ‍ർമാർക്കറ്റുകളില്‍ ഓസ്ട്രേലിയ ഫെസ്റ്റിവല്‍ ആരംഭിച്ചു. ഓസ്‌ട്രേലിയൻ എംബസിയുടെ വാണിജ്യ വിഭാഗമായ ഓസ്‌ട്രേഡുമായി സഹകരിച്ച്, യുഎഇ വിപണിയിൽ ഓസ്‌ട്രേലിയൻ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെപ്റ്റംബർ 20 വരെ നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്

അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ലുലു ഗ്രൂപ്പിന്‍റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ എംഎ അഷ്‌റഫ് അലി , ലുലു ഗ്രൂപ്പിലെ മറ്റ് പ്രമുഖർ എന്നിവരുടെ സാന്നിധ്യത്തിൽ യുഎഇയിലെ ഓസ്‌ട്രേലിയ ഡെപ്യൂട്ടി അംബാസഡർ വാറൻ കിംഗ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.

ഓസ്ട്രേലിയയില്‍ നിന്നുളള കൂടുതല്‍ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുകയെന്നുളളതാണ് ഫെസ്റ്റിലൂടെ ലക്ഷ്യമിടുന്നതെന്ന് എം എ അഷ്റഫ് അലി പറഞ്ഞു. സുസ്ഥിര ആഗോള ഭക്ഷ്യ വിതരണ ശൃംഖലയെ പിന്തുണയ്ക്കാൻ ഓസ്‌ട്രേലിയ പ്രതിജ്ഞാബദ്ധമാണെന്ന് വാറൻ കിംഗ് അഭിപ്രായപ്പെട്ടു.

പകുതിയിലേറെ ഗ്രാമപഞ്ചായത്തുകള്‍, നാല് കോര്‍പറേഷനുകള്‍, വന്‍ തിരിച്ചുവരവ് നടത്തി യുഡിഎഫ്; തിരുവനന്തപുരം പിടിച്ച് എന്‍ഡിഎ

എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവ്; നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി

ചിരികളികളുമായി ധ്യാനും സംഘവും; 'ഭീഷ്മർ' മേക്കിങ് വീഡിയോ ശ്രദ്ധ നേടുന്നു

കെ.സി.എഫ് സീസൺ 3, അണലി, റോസ്‌ലിൻ; സൗത്ത് ഇന്ത്യയിൽ 4000 കോടിയുടെ പ്ലാനുമായി ജിയോ ഹോട്ട്സ്റ്റാർ

'മണല് പാറുന്നൊരീ മരുഭൂവിലെപ്പോഴും'; 'മിണ്ടിയും പറഞ്ഞും' പുതിയ ഗാനം പുറത്ത്

SCROLL FOR NEXT