Brand Stories

ലുലു ഗ്രൂപ്പ് ബഹറൈനിലും കുവൈത്തിലും ഹൈപ്പർമാർക്കറ്റുകൾ തുറന്നു

ലുലു ഗ്രൂപ്പ് ബഹറൈനിലും കുവൈത്തിലും ഹൈപ്പർ മാർക്കറ്റുകൾ തുറന്നു. ഗൾഫ് രാജ്യങ്ങളിലെ പ്രവർത്തനം കൂടുതൽ വിപൂലികരിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ ഹൈപ്പർമാർക്കറ്റുകൾ. ബഹ്റൈൻ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലീഫയാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം. എം യൂസഫലിയുടെ സാന്നിധ്യത്തിൽ ബഹറൈനിലെ ലുലു ഗ്രൂപ്പിൻ്റെ പത്താമത്തെ ഹൈപ്പർമാർക്കറ്റ് ഗുദൈബിയയിൽ ഉദ്ഘാടനം ചെയ്തത്. ബഹ്റൈൻ തൊഴിൽമന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ, ബഹ്റൈൻ വ്യവസായ മന്ത്രി അബ്ദുള്ള ബിൻ അഡെൽ ഫഖ്രോ, ബഹ്റൈൻ കാർഷിക മന്ത്രി എഞ്ചിനീയർ വെയ്ൽ ബിൻ നാസർ അൽ മുബാറക്ക്, ബഹറൈനിലെ ഇന്ത്യൻ അംബാസിഡർ വിനോദ് ജേക്കബ് എന്നിവരും സന്നിഹിതരായിരുന്നു.

കുവൈത്തിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ ഹവല്ലിയിലാണ് ലുലു പുതിയ ഹൈപ്പർ മാർക്കറ്റ്‌ ആരംഭിച്ചത്. കുവൈത്തിലെ യു.എ.ഇ അംബാസഡർ ഡോ. മതാർ ഹമീദ് അൽ നെയാദി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസുഫലി എന്നിവരുടെ സാന്നിദ്ധ്യത്തിൽ സ്വദേശി പ്രമുഖരായ ഡോക്ടർ അലി മെർദ്ദി അയ്യാഷ്‌ അൽ നെസി, മറിയം ഇസ്മയിൽ ജുമാ അൽ അൻസാരി ഉദ്ഘാടനം നിർവ്വഹിച്ചു.

ദക്ഷിണാഫ്രിക്കൻ അംബാസഡർ മനേലിസി ഗെംഗെ, വിയറ്റ്നാം അംബാസഡർ ഗോ തോൻ താങ്, മറ്റ്‌ നയതന്ത്ര പ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ, സ്വദേശി വ്യവസായ പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ബഹറൈനിലും കുവൈത്തിലുമായി അടുത്ത നാല് മാസത്തിനുള്ളിൽ മൂന്ന് പുതിയ ഹൈപ്പർ മാർക്കറ്റുകൾ കൂടി ആരംഭിക്കുമെന്ന് എം എ യൂസഫലി പറഞ്ഞു. അബ്ബാസിയ, ജാബർ അൽ അഹമ്മദ് സിറ്റി, സബാ അൽ സാലെം എന്നിവിടങ്ങളിൽ ആണ് കുവൈത്തിലെ പുതിയ ഹൈപ്പർ മാർക്കറ്റുകൾ.ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം എ അഷ് റഫ് അലി, ലുലു കുവൈത്ത് ഡയറക്ടർ മുഹമ്മദ് ഹാരിസ് എന്നിവരും സംബന്ധിച്ചു

ദൃശ്യത്തിന് പിന്നാലെ ബിഗ് ഡീൽ; നിവിനൊപ്പം 100 കോടിയുടെ മൾട്ടി-ഫിലിം പാർട്ണർഷിപ്പ് പ്രഖ്യാപിച്ച് പനോരമ സ്റ്റുഡിയോസ്

ബേലാ താർ അന്തരിച്ചു; ഇതിഹാസ സംവിധായകന് വിട

വെനസ്വേലയില്‍ നില്‍ക്കില്ല, ട്രംപിന്റെ ദൃഷ്ടി മറ്റു ചില രാജ്യങ്ങളിലേക്കും; ലക്ഷ്യമെന്ത്?

ദൃശ്യം 3 ക്ക് മുന്നേ മറ്റൊരു ജീത്തു ജോസഫ് ത്രില്ലർ; ‘വലതുവശത്തെ കള്ളൻ' ടീസർ

ദൃശ്യം 3 ഏപ്രിൽ ആദ്യവാരം റിലീസ്, വലിയ പ്രതീക്ഷകളില്ലാതെ ചിത്രം തിയറ്ററിൽ കാണാം: ജീത്തു ജോസഫ്

SCROLL FOR NEXT