Brand Stories

പണിക്കൂലിയില്‍ മെഗാ ഇളവുകളും ഓഫറുകളും; കല്യാണ്‍ ജൂവലേഴ്സ് ക്രിസ്മസ്-പുതുവത്സര ഓഫറുകള്‍ പ്രഖ്യാപിച്ചു

ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഓഫറുകള്‍ പ്രഖ്യാപിച്ച് കല്യാണ്‍ ജൂവലേഴ്‌സ്. പണിക്കൂലിയില്‍ ഉയര്‍ന്ന മൂല്യം ലഭ്യമാക്കുന്ന ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്വര്‍ണ, സ്റ്റഡഡ് സ്വര്‍ണാഭരണങ്ങളുടെ പണിക്കൂലിയില്‍ ഗ്രാമിന് 750 രൂപ ഇളവ് ലഭിക്കും. സവിശേഷമായ രീതിയില്‍ രൂപകല്‍പ്പന ചെയ്ത ടെമ്പിള്‍, ആന്റിക് ആഭരണങ്ങളുടെ പണിക്കൂലിയില്‍ ഗ്രാമിന് ആയിരം രൂപ ഇളവാണ് നല്‍കുന്നത്. കൂടാതെ പ്രീമിയം, സ്റ്റഡഡ് ആഭരണങ്ങളുടെ പണിക്കൂലിയില്‍ ഗ്രാമിന് 1500 രൂപ ഇളവും കല്യാണ്‍ പ്രഖ്യാപിച്ചു. ഈ ആഘോഷനാളുകളില്‍ കാലാതീതമായ ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് പരമാവധി മൂല്യം ലഭ്യമാക്കുന്നതിനായാണ് ഈ ഓഫറുകളെന്ന് കല്യാണ്‍ ജൂവലേഴ്സ് അറിയിച്ചു.

ക്രിസ്മസിന്റെയും പുതുവത്സരത്തിന്റെയും അവസരം സന്തോഷത്തിന്റെയും സമ്മാനങ്ങളുടെയും കാലമാണെന്ന് കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. ലോകോത്തര ആഭരണശേഖരം ലഭ്യമാക്കുന്നതിനൊപ്പം സന്തോഷത്തിന്റെ ഈ അനുഭവം കൂടുതലായി ഉപയോക്താക്കള്‍ക്കായി അനുഭവവേദ്യമാക്കുന്നതിനാണ് ഈ ഓഫറുകളിലൂടെ പരിശ്രമിക്കുന്നത്. ഇന്ത്യ മുഴുവന്‍ ലഭ്യമാകുന്ന ഓഫറിലൂടെ ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ച മൂല്യം ലഭ്യമാക്കുകയും തിളക്കമാര്‍ന്ന ആഘോഷം ഉറപ്പാക്കുകയുമാണെന്നും അദ്ദേഹം പറഞ്ഞു.

കല്യാണ്‍ ജൂവലേഴ്സില്‍ നിന്ന് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ശുദ്ധത ഉറപ്പ് നല്‍കുന്നതും വിശദമായ ഉത്പന്ന വിവരങ്ങളും കൈമാറ്റത്തിനും തിരികെ വാങ്ങുന്നതിനുമുള്ള സുതാര്യമായ നയങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ നാലുതല അഷ്വറന്‍സ് സാക്ഷ്യപത്രവും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ആഭരണങ്ങള്‍ക്ക് ജീവിതകാലം മുഴുവന്‍ സൗജന്യ മെയിന്റനന്‍സും ലഭിക്കും. ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്‍കുവാനുള്ള ബ്രാന്‍ഡിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപത്രമെന്നും കല്യാണ്‍ ജൂവലേഴ്‌സ് വ്യക്തമാക്കി. കൂടാതെ സുഗമമായ ഷോപ്പിംഗ് അനുഭവം എല്ലാ ഷോറൂമുകളിലൂടെയും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും ഉറപ്പുവരുത്തുകയും ചെയ്യുന്നു.

ബ്രാന്‍ഡിനെക്കുറിച്ചും ആഭരണ ശേഖരത്തെക്കുറിച്ചും ഓഫറുകളെക്കുറിച്ചും കൂടുതല്‍ അറിയുന്നതിന് www.kalyanjewellers.net എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

മനോഹരമായൊരു പ്രണയകഥ; 'മിണ്ടിയും പറഞ്ഞും' നാളെ മുതൽ തിയറ്ററുകളിൽ

പേടിപ്പിക്കുന്ന പ്രേതപ്പടം അല്ല, കുട്ടികൾക്ക് കാണാൻ കഴിയുന്ന ഹൊറർ സിനിമയാണ് സർവ്വം മായ: അഖിൽ സത്യൻ

വൃഷഭയിൽ ആറോളം സ്റ്റണ്ട് സീനുകൾ, മോഹൻലാൽ അതെല്ലാം ചെയ്തത് ഡ്യൂപ്പ് ഇല്ലാതെ: സംവിധായകൻ നന്ദകിഷോർ

മനോഹരമായ ഒരു ഫാമിലി ചിത്രം ഉറപ്പ്; 'മിണ്ടിയും പറഞ്ഞും' ട്രെയ്‌ലർ

'ഒന്നൊന്നര ഫീൽ ഗുഡ് ഐറ്റം'; നിവിൻ-അജു ഫണ്ണുമായി 'സർവ്വം മായ' പുതിയ ഗാനം

SCROLL FOR NEXT