Brand Stories

യുഎഇ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഇന്ത്യ ഉത്സവിന് തുടക്കമായി

ഇന്ത്യയുടെ എഴുപത്തി ആറാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ 'ഇന്ത്യ ഉത്സവ് 'നു തുടക്കമായി. ഇന്ത്യയുടെ സംസ്കാരിക വൈവിധ്യവും രുചിപ്പെരുമയും മറുനാട്ടിൽ പരിചയപ്പെടുത്തിയാണ് ലുലു ഗ്രൂപ്പ് ഹൈപ്പർ മാർക്കറ്റുകളിൽ ഇന്ത്യൻ ഉത്സവ് ഒരുക്കിയിരിക്കുന്നത്. അബുദാബി വേൾഡ് ട്രേഡ് സെന്‍റർ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ഉദ്ഘാടനം ചടങ്ങിൽ വേഡിൽ ട്രേഡ് സെന്റർ ആൻഡ് സൂക്ക് അബുദാബി ജനറൽ മാനേജർ സയ്ദ് അൽ തമീമി മുഖ്യ അതിഥിയായിരുന്നു. ലുലു ഡയറക്ടർ അബൂബക്കർ, റീജിയണൽ ഡയറക്ടർ അജയകുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഭക്ഷ്യവിഭവങ്ങളടക്കം നൂറിലധികം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളും പഴങ്ങള്‍, പച്ചക്കറികള്‍, തനത് സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയും പ്രത്യേക പ്രമോഷനിലുള്‍പ്പെടുത്തിയിട്ടുണ്ട്. സമുദ്ര, മാംസ്യവിഭവങ്ങള്‍ക്ക് പ്രത്യേക ഓഫറുകള്‍ ലഭ്യമാണ്. ഇന്ത്യയിലെ പരമ്പരാഗത വസ്ത്രങ്ങൾ,കരകൗശല വസ്തുക്കൾ,ആഭരണങ്ങൾ തുടങ്ങിയ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ എല്ലാം മിതമായ വിലയില്‍ ഇന്ത്യ ഉത്സവിൽ ലഭിക്കും.

യുഎഇയിലെ എല്ലാ ലുലു ശാഖകളിലും ഈ മാസം 29 വരെ നീളുന്ന ഉത്സവിൽ ഇന്ത്യയുടെ രുചിവൈവിധ്യം ആസ്വദിക്കാം. ഉത്സവത്തോടനുബന്ധിച്ച് കേരളം മുതൽ കശ്മീർ വരെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് എത്തിച്ച നിരവധി ഉൽപന്നങ്ങളാണ് ആകർഷണം. ഇഷ്ടമുള്ള വിഭവങ്ങളും ഉൽപന്നങ്ങളും നിരക്കിളവോടെ വാങ്ങുവാനാണ് ഇന്ത്യ ഉത്സവിൽ അവസരം ഒരുക്കിയിട്ടുള്ളത്.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT