ഹെയർ ട്രാൻസ്‌പ്ലാന്‍റ് രംഗത്ത് വിപ്ലവകരമായ പുത്തൻ സാങ്കേതിക വിദ്യ അവതരിപ്പിച്ച് ക്യൂറ്റീസ് ഇന്‍റർനാഷണല്‍. ലോംങ് ഹെയർ ട്രാന്‍സ്പ്ലാന്‍റ് എന്നതുപയോഗിച്ചുളള നവീന രീതി, കൂടുതല്‍ പ്രയോജനപ്രദമാണെന്ന് ചെയർമാൻ ഡോ ഷജീർ മച്ചിഞ്ചേരി അവകാശപ്പെട്ടു. ഹെയർ ട്രാൻസ്‌പ്ലാറ്റേഷൻ രീതിയായ എഫ് യു ടിയില്‍ ശസ്ത്രക്രിയ രീതിയായിരുന്ന ലോങ് ഹെയർ ട്രാന്‍സ്പ്ലാന്‍റ്, എഫ് യു ഇ രീതിയിലേക്ക് മാറ്റിയതാണ് നേട്ടം. ദീർഘകാലത്തെ ഗവേണഷണത്തോടൊപ്പം പുത്തൻ സാങ്കേതികവിദ്യയും ചേർത്താണ് പുതിയ നേട്ടം ക്യൂറ്റീസ് സ്വന്തമാക്കിയത്.
യുകെ, ഒമാൻ, ദുബായ്, ഷാർജ, റാസൽഖൈമ, ഹൈദരാബാദ്, ബാംഗ്ലൂർ, ട്രിവാൻഡ്രം, കൊച്ചി, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിൽ ബ്രാഞ്ചുകളുളള സ്ഥാപനം സൗദി അറേബ്യ, ഖത്തർ, അബുദാബി, മുംബൈ, കണ്ണൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ പുതിയ ബ്രാഞ്ചുകള്‍ ആരംഭിക്കാനിരിക്കുകയാണ്. ഷാർജയിൽ ഒരു കോസ്മെറ്റിക് ഹോസ്പിറ്റലും പദ്ധതിയിലുണ്ട്.
നിരവധി സെലിബ്രിറ്റികള്‍ ഉപഭോക്താക്കളായുളള ക്യൂറ്റീസ് ഇതുവരെ ഒരുലക്ഷത്തിലധികം പേർക്ക് സേവനം നല്‍കിയിട്ടുണ്ട്. ദുബായ് ഷെറാട്ടന്‍ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ വൈസ് ചെയർമാനും സിഇഒയുമായ കെ ജയന്‍, സിനിമാ താരവും ഇന്‍ഫ്ലൂന്‍സറുമായ ബാല ശങ്കർ എന്നിവരും സംബന്ധിച്ചു.