Brand Stories

അവയവദാന പ്രചാരണത്തിൽ വേൾഡ് റെക്കോർഡ് സ്വന്തമാക്കി ഏരീസ് ഗ്രൂപ്പ്,സ്ഥാപനത്തിൽ നിന്ന് 1625 വോളണ്ടിയേഴ്സ് പ്രതിജ്ഞയെടുത്തു

അവയവദാനം സംബന്ധിച്ച ആശങ്കകൾ അകറ്റുന്നതിനും അവയവദാനം പരമാവധി പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ഏരീസ് ഗ്രൂപ്പ്‌ നടപ്പിലാക്കിയ അവയവദാന പ്രതിജ്ഞയ്ക്ക് വേൾഡ് റെക്കോർഡ് . 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ അവയവദാന പ്രതിജ്ഞ എടുത്ത സ്ഥാപനം എന്നതിനുള്ള വേൾഡ് റെക്കോർഡ് ആണ് ഏരീസ് ഗ്രൂപ്പ്‌ നേടിയത്. ഡിസംബർ ഏഴിന് ഇത് സംബന്ധിച്ച പ്രചരണത്തിന്‍റെ ഭാഗമായി സ്ഥാപനത്തിൽ നിന്ന് 1625 വ്യക്തികൾ വോളണ്ടിയർമാരായി പ്രതിജ്ഞ എടുത്തിരുന്നു. അവയവദാന പ്രതിജ്ഞ ക്യാമ്പയിന്‍റെ ഔദ്യോഗിക ചടങ്ങ് ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ നടന്നു. ചടങ്ങിൽ ഗ്രീൻ ലൈഫ് ഫൗണ്ടർ ഫാദർ ഡേവിസ് ചിറാമിൽ മുഖ്യ അതിഥിയായി.ഏരീസ് ഗ്രൂപ്പിന്‍റെ ക്രിസ്മസ് ആഘോഷവും ഇതോടനുബന്ധിച്ച് നടന്നു. ഷാർജ - ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്‍റ് ടി. കെ. പ്രതീപ് , ജോ. ജനറൽ സെക്രട്ടറി ജിബി ബേബി , ട്രഷറർ ഷാജി ജോൺ, മുൻ സെക്രട്ടറി വൈ എ റഹീം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

യുഎഇ യിൽ നിന്ന് പകുതിയിലേറെ പേരും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള സ്ഥാപനത്തിന്‍റെ മറ്റ് ബ്രാഞ്ചുകളിൽ നിന്ന് നിരവധി ആളുകളും ഈ പ്രതിജ്ഞയിൽ പങ്കുകൊണ്ട് സമ്മതപത്രം നൽകി. ഒപ്പം ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും കൂടുതൽ മികച്ച ആരോഗ്യ സംരക്ഷണവും അവയവദാനത്തിലൂടെ സ്ഥാപനം ലക്ഷ്യമിടുകയാണ് . പതിനെട്ട് വയസ്സിനു മുകളിൽ പ്രായമുള്ള ജീവനക്കാരുടെ കുടുംബാംഗങ്ങളും ഈ ക്യാമ്പയിനിൽ ഭാഗമായിട്ടുണ്ട്. ഭാവിയിൽ ഏരീസ് ഗ്രൂപ്പിന്‍റെ ഒഴിവുകളിൽ 90% അവയവദാന പ്രതിജ്ഞ/പ്രചരണത്തെ അടിസ്ഥാനമാക്കി റിസർവ് ചെയ്യപ്പെടുമെന്നും കമ്പനി അറിയിച്ചു. സാമൂഹ്യ പ്രതിബദ്ധതാരംഗത്ത് ഇത് ഒരു പുതിയ മുതൽക്കൂട്ടാണെന്ന് ഏരീസ് ഗ്രൂപ്പ്‌ സ്ഥാപക ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സോഹൻ റോയ് പറഞ്ഞു. ലോകത്ത്, നിലവിൽ ഈ രംഗത്ത് ഒരു സ്ഥാപനത്തിൽ പ്രവർത്തിക്കുന്നവരിൽ നിന്ന് നൽകപ്പെടുന്ന ഏറ്റവും വലിയ സംഭാവനയാണ് ഇതെന്നും അദ്ദേഹം അവകാശപ്പെട്ടു.

യുഎഇയിൽ ഗ്രീൻ ലൈഫുമായി ചേർന്നാണ് ഇത് നടപ്പിലാക്കിയത്. യുഎഇ യിൽ പ്രചരണത്തിന് ഭരണകർത്താക്കളിൽ നിന്ന് ഔദ്യോഗിക അംഗീകാരം കരസ്ഥമാക്കിയ ഫാദർ ഡേവിസ് ചിറമേൽ ആണ് മാർഗ്ഗ നിർദ്ദേശം നൽകിയത്. ഇത്തരത്തിൽ കൂടുതൽ ആളുകൾ മുന്നോട്ടുവരുന്നതിലൂടെ അവയവങ്ങളുടെ ലഭ്യത വർദ്ധിക്കുകയും വില കുറയുകയും ചെയ്യും. അവയവ മാഫിയയുടെ പ്രസക്തി തന്നെ നഷ്ടപ്പെടുകയും കാലക്രമേണ അത്തരത്തിലുള്ള മാഫിയകൾ ഇല്ലാതാവുകയും ചെയ്യും.ഇത്തരത്തിലുള്ള ഒരു മഹത്തായ ലക്ഷ്യവും ഏരീസ് മുന്നോട്ട് വെക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.സമുദ്ര സംബന്ധിയായ വ്യാവസായിക മേഖലയിൽ ആഗോളതലത്തിലെ മുൻനിരക്കാരായ ഏരീസ് ഗ്രൂപ്പിന് അഞ്ചു വിഭാഗങ്ങളില്‍ ലോകത്തിലെ ഒന്നാം നമ്പര്‍ സ്ഥാനവും, പത്ത് വിഭാഗങ്ങളില്‍ ഗള്‍ഫ് മേഖലയിലെ ഒന്നാം നമ്പര്‍ സ്ഥാനവുമുണ്ട്.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT