Books

‘നോവലെഴുത്ത് നിര്‍ത്തുന്നു’; ഇപ്പോഴത്തേത് തീര്‍ന്നാല്‍ പുതിയത് ഉണ്ടാകില്ലെന്ന് സി രാധാകൃഷ്ണന്‍ 

THE CUE

നോവലെഴുത്ത് നിര്‍ത്തുന്നുവെന്ന് സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍. ഇപ്പോള്‍ എഴുതുന്ന നോവല്‍ പൂര്‍ത്തിയായാല്‍ പുതിയൊരെണ്ണം ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. തീക്ഷ്ണമായ രീതിയില്‍ തപിപ്പിക്കുന്ന ഒരു നോവല്‍ എഴുതാനുള്ള ഊര്‍ജവും ജൈവചൈതന്യവും ഇല്ലാതാവുന്നുവെന്ന് തോന്നുന്നു. അതിനാല്‍ കുട്ടികള്‍ക്കുള്ള കൃതികളും ചെറിയ കൃതികളും മാത്രമേ എഴുതുകയുള്ളൂ. ഇപ്പോള്‍ എഴുതുന്നത് ഏതാണ്ട് തീരാറാവുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

വി.ടി വാസുദേവന്റെ 'സഹശയനം' എന്ന പുസ്തകം പാലക്കാട് പബ്ലിക് ലൈബ്രറി ഹാളില്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. പി മുരളി അദ്ധ്യക്ഷനായ ചടങ്ങില്‍ പി എ വാസുദേവന് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്. മുന്‍പേ പറക്കുന്ന പക്ഷികള്‍, തീക്കടല്‍ കടഞ്ഞ് തിരുമധുരം, പുഴ മുതല്‍ പുഴ വരെ, എല്ലാം മായ്ക്കുന്ന കടല്‍, കണ്ണിമാങ്ങകള്‍, അഗ്നി, സ്പന്ദമാപിനികളേ നന്ദി തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നോവലുകളാണ്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ അവാര്‍ഡ് ,എഴുത്തച്ഛന്‍ പുരസ്‌കാരം തുടങ്ങിയവ സി രാധാകൃഷ്ണന് ലഭിച്ചിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

ഡിജിറ്റല്‍ മീഡിയ വളരുന്നത് ഭീഷണി, പരസ്യ വരുമാനത്തിന്റെ 70 ശതമാനവും കൊണ്ടുപോകുന്നു; ഡിസ്‌നി ഇന്ത്യ മുന്‍ മേധാവി കെ.മാധവന്‍

ധ്യാനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; 'ഭീഷ്മർ' ഫസ്റ്റ് ലുക്ക് പുറത്ത്

'പക്കാ തിയറ്റർ മെറ്റീരിയൽ തന്നെ,അതിഗംഭീര ക്ലൈമാക്സ്'; 'കാന്താര ചാപ്റ്റർ 1' പ്രേക്ഷക പ്രതികരണം

SCROLL FOR NEXT