Books

എം.വി.കൈരളിയുടെ അറിയാക്കഥകൾ, ലഫ്റ്റനന്റ് കേണൽ തോമസ് ജോസഫിന്റെ 'ഒരു കപ്പിത്താന്റെ യാത്ര' പ്രകാശനം ചെയ്തു

ലഫ്റ്റനന്റ് കേണൽ തോമസ് ജോസഫ് എഴുതിയ ജീവചരിത്ര ആഖ്യായികയായ THE MASTER MARINER (ഒരു കപ്പിത്താന്റെ യാത്ര) എറണാകുളം ഗ്രാൻഡ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കഴക്കൂട്ടം സൈനിക സ്‌കൂൾ മുൻ അധ്യാപകൻ പ്രേം.സി.നായർ, സംവിധായകൻ ജൂഡ് ആന്തണി ജോസഫിന് നൽകി പ്രകാശനം ചെയ്തു. എം.വി.കൈരളി എന്ന കപ്പലിന്റെ തിരോധനമാണ് പുസ്തകത്തിന്റെ പശ്ചാത്തലം. മാധ്യമപ്രവർത്തകനും കോൺഫ്ലുവൻസ് മീഡിയ സ്ഥാപകനുമായ ജോസി ജോസഫ്‌ പുസ്തകത്തെ പരിചയപ്പെടുത്തി. അഴിമുഖം ബുക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകർ

ഈ പുസ്തകം അടിസ്ഥാനമാക്കി, താൻ നിർമ്മിക്കുന്ന സിനിമകളുടെ പ്രാഥമിക പ്രവർത്തികൾ പുരോഗമിക്കുകയാണെന്ന് ജൂഡ് ആന്തണി ജോസഫ് പറഞ്ഞു. ചരിത്രത്തോടും കപ്പലിൽ ഉണ്ടായിരുന്ന മനുഷ്യരോടും അവരുടെ കുടുംബങ്ങളോടും നീതി പുലർത്തിക്കൊണ്ടായിരിക്കും സിനിമ ഒരുക്കുക. കൈരളിയുമായി ബന്ധപ്പെട്ട വാർത്തകൾ ഞാൻ പണ്ട് കേട്ടിട്ടുണ്ട്. പല കാലത്തും ഇത് സിനിമയാകാൻ പോകുന്നു എന്ന വാർത്തയും കേട്ടിരുന്നു. ഇപ്പോൾ ആ നിയോഗം തന്നിൽ എത്തിച്ചേർന്നത് ഒരു ഭാഗ്യമായി കരുതുന്നുവെന്നും ജൂഡ് ആന്തണി പറഞ്ഞു.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT