
തടവുകാര്‍ക്ക് ജയിലുകളില്‍ ഏറ്റവും മികച്ച ഭക്ഷണം കൊടുക്കുന്നത് എന്തുകൊണ്ടാണ്? സാധാരണ മലയാളികള്‍ പലപ്പോഴും ഉന്നയിക്കാറുള്ള ഒരു ചോദ്യമാണ് ഇത്. കുറ്റവാളികളെ നല്ല ഭക്ഷണവും സുഖസൗകര്യങ്ങളും നല്‍കി പോറ്റുന്ന സ്ഥലമാണോ ജയിലുകള്‍ എന്നതാണ് പലരും ഉന്നയിക്കുന്ന ചോദ്യം. ജയിലിലെ ഭക്ഷണ മെനു ചൂണ്ടിക്കാട്ടി കൊടുംകുറ്റവാളികളെ ഭരണകൂടങ്ങള്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കി സംരക്ഷിക്കുകയാണെന്ന് സോഷ്യല്‍ മീഡിയയില്‍ അടക്കം വാദങ്ങള്‍ ഉയരാറുമുണ്ട്. എന്നാല്‍ ജയിലുകളില്‍ കുറ്റവാളികള്‍ക്ക് പരിമിതമെങ്കിലും ചില സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഒരു കാരണമുണ്ട്. ഇത്തരം സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ അടക്കമുള്ള ജയിലുകളില്‍ സൂപ്രണ്ടായി പ്രവര്‍ത്തിക്കുകയും ജയില്‍ ഡിഐജിയായി വിരമിക്കുകയും ചെയ്ത സന്തോഷ് സുകുമാരന്‍.